NEWS
‘മക്കൾ അവളോടൊപ്പം വളരുന്നത് എനിക്കിഷ്ടമല്ല’: 2 പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് പിതാവ്

ബെംഗളൂരു ∙ കർണാടകയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ടു പെൺകുട്ടികളെ കിടക്കയിൽ മരിച്ച നിലയിലും അടുത്തുള്ള ശുചിമുറിയിൽ ഇവരുടെ പിതാവിനെ കഴുത്തറുത്ത് രക്തം വാർന്ന നിലയിലും കണ്ടെത്തി. കർണാടകയിലെ നാഗവാര സ്വദേശി എസ്.ജി. ഇമ്രാനും (40) മക്കളുമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹോട്ടൽ ജീവനക്കാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഹോട്ടലിലെ സുരക്ഷാ ജീവനക്കാർ ഇമ്രാനെ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റി. ഇമ്രാന്റെ സമീപത്തുനിന്ന് രക്തം പുരണ്ട ഒരു കത്തി പൊലീസ് കണ്ടെത്തി.‘ഇമ്രാനും രണ്ടു പെൺമക്കളും ഞായറാഴ്ച വൈകിട്ടാണ് ഹോട്ടലിൽ മുറിയെടുത്തത്. തിങ്കളാഴ്ച ഏകദേശം 4 മണിയോടെ ഹോട്ടലിലെ ക്ലീനിങ് സ്റ്റാഫ് വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്ന് മുറിയിൽ പ്രവേശിച്ചപ്പോൾ കിടക്കയിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപമുള്ള ശുചിമുറിയിൽ ഇമ്രാനെ കഴുത്തറുത്ത് രക്തം വാർന്ന നിലയിലും കണ്ടെത്തുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജി.കെ. മിഥുൻ കുമാർ പറഞ്ഞു.
Fashion ⏭️


