NEWS
‘അപമാനം താങ്ങാൻ വയ്യ, ജീവിക്കാൻ അർഹയല്ല’; ഹോം വർക്ക് ചെയ്യാത്തതിന് ശാസന, എട്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു∙ സ്കൂളിലെ അധ്യാപകരുടെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ എട്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കിയെന്ന് ആരോപണം. ബെംഗളൂരുവിലെ മരസുരുവിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയാണ് ജീവനൊടുക്കിയത്. കുട്ടിയെ വെള്ളിയാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈപ്പടയിൽ എഴുതിയ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തി. ഹോംവർക്ക് ചെയ്യാത്തതിന് പെൺകുട്ടിയെ അധ്യാപകൻ വഴക്കുപറയുകയും 20 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് തന്നെ മാനസികമായി തളർത്തിയെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. സ്കൂളിൽ നിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടിയ പരസ്യമായി ശാസിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണമില്ല. സംഭവത്തിൽ സൂര്യനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ആത്മഹത്യക്കുറിപ്പിലെ ഉള്ളടക്കം, കുടുംബത്തിന്റെ ആരോപണം എന്നിവ പരിശോധിച്ചുവരികയാണ്.
Source link

