NEWS

വെല്ലുവിളിയിൽ കേരള പൊലീസ് ജയിച്ചു; അർജുൻ ആയങ്കി പിടിയിൽ


കണ്ണൂർ ∙ ദിവസങ്ങളായി കേരള പൊലീസ് തേടുന്ന അർജുൻ ആയങ്കി കണ്ണൂരിൽ പിടിയിലായി. കണ്ണൂർ നഗരത്തിലെ ഫ്ലാറ്റിൽ നിന്നുമാണ് അർജുനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് അർജുൻ കണ്ണൂരിൽതന്നെ ഉണ്ടാവും എന്ന് ഉറപ്പിച്ച പൊലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.പൊലീസ് കസ്റ്റഡിയിലായ അർജുൻ ആയങ്കിയെ എറണാകുളത്തേക്ക് കൊണ്ടുവരുമെന്നാണ് ലഭിക്കുന്ന വിവരം. അർജുനെ ചോദ്യം ചെയ്യുമ്പോൾ ഒളിയിടം ഒരുക്കിയവർ ഉൾപ്പെടെ കൂടുതൽ പേർ അറസ്റ്റിലായേക്കും.


Fashion ⏭️

Back to top button