NEWS

ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തി: ഹൈക്കോടതിയെ സമീപിച്ച് അൻസിബ


കൊച്ചി ∙ നടി ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസൻ ഹൈക്കോടതിയിൽ. യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. തന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാനാവില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കുക, പരാതിയിൽ കേസെടുത്ത് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിലുള്ളത്.വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങളാണ് ലക്ഷ്മിപ്രിയ വിഡിയോയിൽ ഉന്നയിച്ചിട്ടുള്ളതെന്ന് അൻസിബ ഹർജിയിൽ പറയുന്നു. ലക്ഷ്മിപ്രിയയ്ക്കു പുറമേ യുട്യൂബ് ചാനലിന്റെ ഉടമ, നടി ശ്വേതാ മേനോൻ എന്നിവർ ചേർന്നു തനിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇത്തരം പരാമർശങ്ങളെന്ന് അൻസിബ പറയുന്നു. അപകീർത്തികരമായ പ്രചാരണം മൂലം തനിക്ക് രക്തസമ്മർദം ഉയരുകയും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തെന്ന് അൻസിബ പറയുന്നു.


Fashion ⏭️

Back to top button