NEWS

ബ്രിട്ടനിൽ സ്റ്റാമർക്ക് പിൻഗാമിയായി: ആൻഡി ബേണെം ലേബർ നേതാവ്; തിങ്കളാഴ്ച പ്രധാനമന്ത്രിയാകും


ലണ്ടൻ ∙ ലേബർ പാർട്ടിക്കുള്ളിലെ പിന്തുണ നഷ്ടപ്പെട്ട് നേതൃപദവി ഒഴിയുന്ന കിയ സ്റ്റാമറുടെ പിൻഗാമിയായി ആൻഡി ബേണെം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടിയുടെ നേതാവെന്ന നിലയിൽ ബ്രിട്ടനിലെ അടുത്ത പ്രധാനമന്ത്രിയാകുന്ന ബേണെം തിങ്കളാഴ്ച അധികാരമേൽക്കും. ലണ്ടനിൽ ഇന്നലെ ന‌ടന്ന പ്രത്യേക സമ്മേളനത്തിൽ ലേബർ നാഷനൽ എക്സിക്യൂട്ടീവ് കമ്മിറ്റി അധ്യക്ഷ ഷബാന മഹമൂദാണ് പാർട്ടിയുടെ പുതിയ നേതാവായി ബേണെമിനെ എതിരില്ലാതെ തിരഞ്ഞെ‌ടുത്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മേക്കർഫീൽഡിൽനിന്നുള്ള എംപിയായ അദ്ദേഹം ഗ്രേറ്റർ മാഞ്ചസ്റ്റർ മുൻ മേയറാണ്. 


Fashion ⏭️

Back to top button