NEWS

സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അറസ്റ്റിൽ


തിരുവനന്തപുരം ∙ എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി എം.എ.നന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു. സമരത്തിനിടെ പൊലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണം എസ്എഫ്ഐക്കാർക്കെതിരെ ഉയർന്നിരുന്നു. പ്രകടനം തടയാൻ പൊലീസ് കെട്ടിയ വടം ബ്ലേഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചെന്ന് എഫ്ഐആറിലുണ്ട്. സമരസ്ഥലത്ത് നിലത്തുനിന്ന് ബ്ലേഡുകൾ കണ്ടെത്തിയതോടെയാണ്, അതുപയോഗിച്ച് ആക്രമണത്തിന് എസ്എഫ്ഐ പദ്ധതിയിട്ടെന്ന ആരോപണമുയർന്നത്. ഇതു തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ലഭിച്ചെന്ന് പൊലീസ് അവകാശപ്പെട്ടപ്പോൾ, പൊലീസാണു ബ്ലേഡ് കൊണ്ടുവന്നതെന്ന് എസ്എഫ്ഐ തിരിച്ചടിച്ചു.പൊലീസിനെ ബ്ലേഡ് കൊണ്ട് വരയാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കലാപമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് നന്ദനു മേൽ കന്റോൺമെന്റ് പൊലീസ് ചുമത്തിയിരിക്കുന്നത്. കേസിൽ ഇതുവരെ 3 പേരെ അറസ്റ്റ് ചെയ്തു.


Source link

Back to top button