NEWS

കരയുന്ന കുഞ്ഞുങ്ങളെ വാഷിങ് മെഷീനിലിടും: ശുചിമുറിയിൽ പൂട്ടും; ഡേകെയർ സെന്ററിൽ ആയമാരുടെ ക്രൂരപീഡനം


ബെംഗളൂരു ∙ ഡേകെയർ സെന്ററിൽ രണ്ടു വയസ്സിനു മുകളിലുള്ള കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച അഞ്ച് ആയമാർക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയുടെ ക്യാംപസിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഡേകെയർ സെന്ററിലാണ് കുട്ടികൾ ശാരീരിക പീഡനത്തിനു ഇരയായത്. കരയുന്ന കുഞ്ഞുങ്ങളെ വാഷിങ് മെഷീനിലുള്ളിലേക്ക് ഇറക്കി വച്ചും ശുചിമുറിയിക്കുള്ളിൽ പൂട്ടിയിട്ടും, വെള്ളം മുഖത്തേക്ക് ശക്തിയായി ചീറ്റിച്ചും ആയമാർ ഭീഷണിപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെന്ററിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയത്. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് ആയമാർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.രണ്ട് മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളായിരുന്നു ഡേകെയർ സെന്ററിൽ ഉണ്ടായിരുന്നത്. ഐടി പാർക്കിൽ ജോലി ചെയ്തിരുന്നവരാണ് കുഞ്ഞുങ്ങളെ പരിചരിക്കാൻ ഇവിടെ എത്തിച്ചിരുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ആയമാർക്കെതിരെ കേസെടുത്തത്.


Source link

Back to top button