CINEMA

കൽക്കി 2ൽ ആലിയ ഭട്ടും

പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2 എന്ന ചിത്രത്തിൽ ബോളിവുഡ് താരം ആലിയഭട്ട്. ഹൈദരാബാദിൽ നടന്ന രഹസ്യ ഷെഡ്യൂളിൽ ആലിയ അഞ്ചുദിവസത്തെ ചിത്രീകരണത്തിൽ പങ്കെടുത്തു എന്നാണ് വിവരം. ആദ്യഭാഗത്തിൽ ദീപിക പദുകോൺ അവതരിപ്പിച്ച സുമതി എന്ന കഥാപാത്രത്തെ ആലിയ പുനരവതരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ആലിയ പുതിയ കഥാപാത്രമായാണ് എത്തുന്നത്. പ്രഭാസിനും നാഗ് അശ്വിനും ഒപ്പം ആലിയ ഇതാദ്യമായാണ്. ആലിയ കൽക്കിയുടെ ഭാഗമായത് അണിയറ പ്രവർത്തകർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സുമതിയുടെ വേഷത്തിൽ സായ് പല്ലവി എത്തും എന്ന് അറിയുന്നു.


Source link

Back to top button