NEWS
കൊടുമുടിയിലെ യുവാവിന്റെ മരണം: കൊലപാതകമെന്ന് നിഗമനം; വാരിയെല്ല് പൊട്ടി കരളിൽ കയറി

ചിറ്റാർ (പത്തനംതിട്ട) ∙ കൊടുമുടി കമ്യൂണിറ്റി ഹാളിനു സമീപം പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. പതാലിൽ പി.കെ.സദാനന്ദന്റെ മകൻ പി.എസ്.സന്ദീപിന്റെ (30) മരണം ആന്തരിക ക്ഷതം കാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ നാടൻ തോക്കുമായി 3 പേർ അറസ്റ്റിലായി. അട്ടത്തോട് കൃഷ്ണവിലാസം വീട്ടിൽ കൃഷ്ണൻകുട്ടി (60), മൂഴിക്കൽ വീട്ടിൽ ഗോപി (60) പുതുക്കുളം ദേവി വിലാസം സുരേഷ് കുമാർ (58) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.കേസിലെ പ്രതികൾ എന്ന് സംശയിക്കുന്ന ചിലരെ ചെങ്ങറയിൽ കണ്ടതിനെ തുടർന്നു പോലീസ് സംഘം ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന ഒന്നാംപ്രതി സുരേഷ് കുമാറിന്റെ കൈവശത്തു നിന്നും നാടൻ തോക്ക് പിടിച്ചെടുത്തതിനെ തുടർന്നു സംഘത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Source link


