BUSINESS

എണ്ണയുടെ നാട്ടില്‍ പെട്രോള്‍ കച്ചവടത്തിന് ഭാരതം; നേട്ടം ലക്ഷം കോടികള്‍, ഇന്ത്യ – റഷ്യ ബന്ധം ദൃഢമാകുന്നു


Indian Petrol: ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരില്‍ ഒന്നാണ് റഷ്യ. ആഗോള എണ്ണ വിപണിയെ നിയന്ത്രിക്കുന്ന ഒപെക്ക് പ്ലസ് കൂട്ടായ്മയിലെ ഏറ്റവും ശക്തമായ പേരുകളില്‍ ഒ്ന്നും റഷ്യ തന്നെ. സ്വന്തമായി വന്‍ എണ്ണശേഖരമുണ്ടായിട്ടും റഷ്യ ഇന്ത്യയില്‍ നിന്ന് പെട്രോള്‍ വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ആഗോള വിപണികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ്, ഇന്ത്യ റഷ്യയിലേയ്ക്ക് കയറ്റുമതിക്ക് ഒരുങ്ങുന്നത്. യുദ്ധവും, ഡ്രോണ്‍ ആക്രമണങ്ങളും റഷ്യന്‍ റിഫൈനറികളെ സാരമായി ബാധിച്ചതോടെയാണ് ഇന്ത്യയില്‍ നിന്ന് ശുദ്ധീകരിച്ച ഇന്ധനം വാങ്ങാന്‍ റഷ്യ തീരുമാനിച്ചത്. ഇന്ത്യയേയും, റഷ്യയേയും സംബന്ധിച്ച് ഈ കൂട്ടുകെട്ട് വള ്രെപ്രധാനമാകും. റഷ്യയില്‍ ഇന്ത്യന്‍ പെട്രോള്‍ ഒഴുകും: കാരണങ്ങള്‍യുക്രൈന്‍ ആക്രമണത്തില്‍ റഷ്യയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ വലിയതോതില്‍ ബാധിക്കപ്പെട്ടു. പ്രധാന എണ്ണശുദ്ധീകരണ ശാലകള്‍ക്ക് നേരേ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണം എണ്ണ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ആക്രമണങ്ങള്‍ കാരണം റഷ്യയുടെ എണ്ണശുദ്ധീകരണ നിരക്ക് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യയുടെ പെട്രോള്‍ ഉല്‍പ്പാദനത്തില്‍ ഏകദേശം 25 ശതമാനത്തോളം ഇടിവുണ്ടായി. പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതോടെ ആഭ്യന്തര ഇന്ധന ക്ഷാമം രൂക്ഷമായി. റഷ്യയിലെ 50 -ലധികം പ്രദേശങ്ങളില്‍ കടുത്ത പെട്രോള്‍ ക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആഭ്യന്തര ആവശ്യത്തിന്റെ 20 ശതമാനത്തോളം കുറവ് റഷ്യ നേരിടുന്നുണ്ട്. ഈ പ്രതിസന്ധി മറികടക്കാനാണ് റഷ്യ ഇന്ത്യയില്‍ നിന്ന് പെട്രോള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. ഇരുവരുടെയും ബന്ധം ശക്തമാകുന്നുപുതിയ സംഭവവികാസങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന്റെ സൂചനയാണ്. എണ്ണയുടെ കാര്യത്തില്‍ ഇരുരാജ്യങ്ങളും ഒരു പ്രത്യേക കരാറിലേയ്ക്ക് നീങ്ങിയേക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇന്ത്യയുടെ എണ്ണ സ്രോതസുകളില്‍ പ്രമുഖ പേരാണ് റഷ്യ. റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണ ഇറക്കുമതി ചെയ്ത് അവ ശുദ്ധീകരിച്ച് പെട്രോളക്കി തിരിച്ചു കയറ്റുമതി ചെയ്യും. അതായത് സ്വന്തം വിഭവം ഇന്ത്യയില്‍ സംസ്‌കരിച്ച് റഷ്യ തിരികെ വാങ്ങുന്ന രീതിയിലാണ് കാര്യം. ഇന്ത്യയിലേയ്ക്ക് കുറഞ്ഞ നിരക്കില്‍ റഷ്യ എണ്ണ ഒഴുക്കിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് ഇന്ത്യയ്ക്കു നേരിട്ട് വലിയ നേട്ടമാകും. പെട്രോള്‍ കയറ്റുമതി വഴി മാര്‍ജിനും മെച്ചപ്പെടും. ഇന്ത്യയുടെ നേട്ടങ്ങള്‍റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങി, അത് പെട്രോളാക്കി മാറ്റി താരതമ്യേന ഉയര്‍ന്ന വിലയ്ക്ക് റഷ്യയ്ക്ക് ഉള്‍പ്പെടെ വില്‍ക്കാന്‍ സാധിക്കുന്നത് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ ആഗോളതലത്തില്‍ വലിയൊരു ശക്തിയായി മാറുമെന്നും വിലയിരുത്തപ്പെടുന്നു. ഇത് രാജ്യത്തിന്റെ വിദേശനാണയ ശേഖരം കൂടുതല്‍ ശക്തമാക്കും. റഷ്യയുമായുള്ള സാമ്പത്തിക- തന്ത്രപരമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഈ ഇടപാട് സഹായിക്കും. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും സ്വന്തം സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നതിന്റെ തെളിവാണിത്. ഇറാന്‍ ശുദ്ധം തുടര്‍ന്നാലും ഇന്ത്യയിലേയ്ക്ക് എണ്ണ ഒഴുകുമെന്നും ഈ കരാര്‍ വഴി ഉറപ്പാക്കാം. വമ്പന്‍ കച്ചവടം യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യയിലെ എണ്ണ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ താളംതെറ്റിയ നിലയിലാണ്. റഷ്യയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ വന്‍തോതിലുള്ള പെട്രോള്‍ ആവശ്യമായി വരും. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്ന് വലിയതോതിലുള്ള കയറ്റുമതി നടന്നേക്കും. അതേസമയം പ്രാദേശിക വിപണികള്‍ക്ക് ആവശ്യമായ ഇന്ധനം ഉറപ്പാക്കിയ ശേഷം മാത്രമാകും ഈ കയറ്റുമതി. റഷ്യന്‍ വിപണിയിലെ പെട്രോള്‍ കുറവ് നികത്താന്‍ ഇന്ത്യന്‍ വിപണിയിലെ വിലയെ അടിസ്ഥാനമാക്കി ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്ക് സബ്സിഡി നല്‍കാനുള്ള നിയമഭേദഗതികള്‍ റഷ്യന്‍ ഭരണകൂടം ഇതിനോടകം കൊണ്ടുവന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിദിനം ഏകദേശം 25,000 ടണ്‍ പെട്രോളിന്റെ കുറവാണ് റഷ്യ നിലവില്‍ നേരിടുന്നത്. അതേസമയം ഇന്ത്യ എത്ര പെട്രോള്‍ കയറ്റുമതി ചെയ്യുമെന്ന് കൃത്യമായ കണക്കുകള്‍ക്ക് അല്‍പം കൂടി കാത്തിരിക്കേണ്ടി വരും. ഇന്ത്യ നിലവില്‍ റഷ്യയില്‍ നിന്ന് പ്രതിദിനം 2.5 മില്യണിലധികം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.


Source link

Back to top button