NEWS

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൈലിംഗ് യന്ത്രം ചരിഞ്ഞ് അപകടം; ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ (photo: special arrangement)

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൈലിംഗ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞ് അപകടം. ഇതേത്തുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. യന്ത്രം ഉയർത്താനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്.

ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. റെയിൽവേ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്കിടെ പൈലിംഗ് യന്ത്രം മറിഞ്ഞ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. വൈദ്യുത ലൈനിൽ തട്ടിയാണ് പൈലിംഗ് യന്ത്രം നിൽക്കുന്നത്. യന്ത്രം ട്രാക്കിൽ നിന്ന് പുറത്തേക്കെടുക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇപ്പോഴും ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ മൂന്ന് മണി വരെയാണ് ഗതാഗതം നിർത്തിവച്ചിരിക്കുന്നത്. മറ്റ് ട്രാക്കുകളിൽ ഗതാഗതം നടക്കുന്നുണ്ട്.

RELATED TOPICS: THIRUVANANTHAPURAM CENTRAL, RAILWAY ACCIDENT, TRAIN SERVICES, KERALA RAILWAYS, TVM CENTRAL


Source link
NEWS

Back to top button