NEWS
ഇന്ത്യക്കാരുടെ വീസ–ഫ്രീ യാത്ര അവസാനിപ്പിക്കാൻ മലേഷ്യ; ദുരുപയോഗം സംബന്ധിച്ച പരാതികളെത്തുടർന്ന് നടപടി

ന്യൂഡൽഹി ∙ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് മലേഷ്യ നൽകിപ്പോന്ന വീസ രഹിത പ്രവേശനത്തിന് അധികൃതർ തിരശ്ശീലയിടുന്നു. പുതുവർഷം ആരംഭിക്കുന്ന ജനുവരി ഒന്നാം തീയതി മുതൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് മലേഷ്യയിൽ പ്രവേശിക്കുന്നതിന് വീസ നിർബന്ധമായിരിക്കുമെന്ന് മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് (ജെഐഎം) അറിയിച്ചു.
ഇതിനായുള്ള അപേക്ഷകൾ ഡിസംബർ ഒന്നുമുതൽ ‘മൈവീസ’ (MyVISA) പോർട്ടലിലൂടെ സമർപ്പിക്കാവുന്നതാണ്. ഇതുവരെ ഇന്ത്യക്കാർക്ക് വീസയില്ലാതെ മലേഷ്യയിൽ 30 ദിവസം വരെ തങ്ങാനുള്ള അനുവാദമുണ്ടായിരുന്നു. യാത്രയ്ക്ക് മൂന്നു ദിവസം മുൻപ് മലേഷ്യ ഡിജിറ്റൽ അറൈവൽ കാർഡിൽ റജിസ്റ്റർ ചെയ്യുക മാത്രമായിരുന്നു ഇതിനായി ചെയ്യേണ്ടിയിരുന്നത്.




