LIFESTYLE

ഇന്ത്യയിൽ കോടികളുടെ ഫ്ലാറ്റ് വാങ്ങുന്നവരുടെ സാമ്പത്തിക സ്രോതസ്സ് എന്തായിരിക്കും? സമൂഹമാധ്യമത്തിൽ ചർച്ച


ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ നോയിഡ, ബെംഗളൂരു, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും ഒരു 3ബിഎച്ച്കെ അപ്പാർട്മെന്റിന്റെ ശരാശരി വില 1.5 കോടി രൂപ കവിഞ്ഞിരിക്കുകയാണ്. സാധാരണക്കാരെയും മധ്യവർഗക്കാരെയും ഒരുപോലെ അമ്പരപ്പിക്കുന്ന ഈ വിലവർധന സമൂഹമാധ്യമത്തിൽ വലിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നു. ‘ആരാണ് യഥാർഥത്തിൽ ഈ വീടുകൾ വാങ്ങുന്നത്?’ എന്നതാണ് ആ ചോദ്യം. വാങ്ങുന്നവർ ഭാരിച്ച ഭവന വായ്പകളെയാണോ അതോ മാതാപിതാക്കളുടെ സമ്പാദ്യത്തെയും കുടുംബത്തിന്റെ പിന്തുണയെയും ആണോ ആശ്രയിക്കുന്നത്?ഇരട്ട വരുമാനംഐടി ഉൾപ്പെടെയുള്ള സാങ്കേതിക മേഖലകളിൽ ജോലി ചെയ്യുന്ന, ഇരട്ട വരുമാനമുള്ള ദമ്പതികളാണ് ഈ ഫ്ലാറ്റുകൾ വാങ്ങുന്നവരിൽ ഭൂരിഭാഗവും എന്നതാണ് ചർച്ചയിൽ ഉയർന്നുവന്ന ഏറ്റവും ശക്തമായ ഒരു വാദം. റെഡ്ഡിറ്റിൽ പങ്കുവച്ച ഒരു കുറിപ്പാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.‘ഏകദേശം 5 വർഷത്തെ പ്രവൃത്തിപരിചയവും പ്രതിവർഷം 12 ലക്ഷം രൂപ ശമ്പളവുമുള്ള രണ്ട് ഐടി പ്രഫഷനലുകൾ വിവാഹിതരാകുന്നു. അവർ തങ്ങളുടെ മാതാപിതാക്കളിൽ നിന്ന് 20-30 ലക്ഷം രൂപ സഹായമായി വാങ്ങുകയും, ബാക്കി 1.2 കോടി രൂപ ഭവന വായ്പയായി എടുത്ത് 3 ബിഎച്ച്കെ അപ്പാർട്മെന്റ് സ്വന്തമാക്കുന്നു’, എന്നായിരുന്നു റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പ്.ഇത്തരം കുടുംബങ്ങളിൽ ഒരു പങ്കാളിയുടെ ശമ്പളം പ്രതിമാസ ജീവിതച്ചെലവുകൾക്കായി മാറ്റിവയ്ക്കുമ്പോൾ, മറ്റേയാളുടെ വരുമാനം പൂർണമായും ഇഎംഐ അടയ്ക്കാനാണ് ഉപയോഗിക്കുന്നത്. തുടക്കത്തിൽ പ്രതിമാസം ഒരു ലക്ഷം രൂപയോളമുള്ള വലിയൊരു തുക ഇഎംഐ ആയി വരുന്നത് ഭാരമായി തോന്നാമെങ്കിലും, വർഷം തോറും ശമ്പളം വർധിക്കുന്നതിനനുസരിച്ച് ഈ സാമ്പത്തിക സമ്മർദം കുറയുമെന്ന് പലരും വാദിക്കുന്നു.‘20 വർഷത്തെ വായ്പ ഒരു മിഥ്യയാണ്’


Cinema ⏭️

Back to top button