LIFESTYLE
അതിമനോഹരം: ഇതല്ലേ നിങ്ങൾ ആഗ്രഹിച്ച വീട്! വിഡിയോ

പുറമെ പരമ്പരാഗത ഭംഗിയും ഉള്ളിൽ പുതിയകാല സൗകര്യങ്ങളും സമ്മേളിക്കുന്ന രീതിയിലാണ് മാവേലിക്കര ചെട്ടികുളങ്ങരയിലുള്ള ബെൻസ് ലാലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്.ട്രോപ്പിക്കൽ മോഡേൺ ഡിസൈനിൽ 40 സെന്റിൽ 4300 സ്ക്വയർഫീറ്റിൽ ഒറ്റനിലയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. പല തട്ടുകളായി ചരിഞ്ഞ് ഓട് വിരിച്ച മേൽക്കൂരയാണ് പുറംകാഴ്ചയ്ക്കു ഭംഗിയേകുന്നത്. ഫ്ലാറ്റ് വാർത്ത ശേഷം ജിഐ ട്രസ്സ് ചെയ്ത് ഓടു വിരിച്ചിരിക്കുന്നു. ഇതിനുള്ളിൽ ചെറിയൊരു ആറ്റിക് സ്പേസ് വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ ഉപകരിക്കുന്നു.സിറ്റൗട്ട്, ഫോർമൽ ലിവിങ് സ്പേസ്, രണ്ട് കോർട്യാഡുകൾ, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ നാലു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിലെ പ്രധാന ഇടങ്ങൾ.ട്രഡീഷണൽ സ്റ്റൈലിനോട് യോജിക്കുന്ന രീതിയിൽ വിശാലമായാണ് സിറ്റൗട്ട്. ഫോർമൽ ലിവിങ്ങിൽ ആന്റിക് ഫിനിഷിൽ കസ്റ്റമൈസ് ചെയ്തെടുത്ത ഫർണിച്ചറുകളാണ് പ്രൗഢി നിറയ്ക്കുന്നത്. സീലിങ്ങും തടിയിലാണ് തീർത്തിരിക്കുന്നത്.സെമി ഓപൺ രീതിയിലാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിട്ടുള്ളത്. പ്രധാന വാതിൽ തുറന്നു കഴിഞ്ഞാൽ അങ്ങേയറ്റത്തെ പാറ്റിയോയിലുള്ള ബുദ്ധനെ വരെ കാണാവുന്ന രീതിയിലാണ് ഇടങ്ങൾ ഒരുക്കിയിരിക്കുന്നത്.ട്രഡീഷണൽ തീമിനോട് ചേരുന്ന രീതിയിലാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. നിലവിളക്ക്, പറ കൂടാതെ വീടിന്റെ പല ഇടങ്ങളിലും നല്‍കിയിട്ടുള്ള മ്യൂറൽ പെയിന്റിങ്ങുകൾ എല്ലാം വീടിനെ കൂടുതൽ മനോഹരമാക്കുന്നു.
Cinema ⏭️


