കട്ടപ്പനയിൽ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്‌ത കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ആത്മഹത്യ ചെയ്‌ത സാബു (photo: special arrangement)
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആത്മഹത്യ ചെയ്‌ത സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് സാബുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രിയെ സമീപിച്ചിരുന്നു. 2024 ഡിസംബർ 20നാണ് കട്ടപ്പന റൂറൽ സർവീസ് സൊസൈറ്റിക്ക് മുന്നിൽ സാബു ആത്മഹത്യ ചെയ്തത്. നിക്ഷേപിച്ച പണം ഭാര്യയുടെ ചികിത്സയ്ക്കായി പിൻവലിക്കാൻ പോയപ്പോൾ ജീവനക്കാർ അപമാനിച്ചെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്.
ബാങ്ക് ഭരണസമിതി അംഗവും സിപിഎം നേതാവുമായ വി ആർ സജി, സാബുവിനെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദസന്ദേശവും പിന്നീട് പുറത്തുവന്നിരുന്നു. നിക്ഷേപിച്ച പണം ചോദിച്ചുച്ചെന്ന സാബുവിനെ മുൻ ഏരിയാ സെക്രട്ടറിയും സൊസൈറ്റി മുന്‍ പ്രസിഡന്റുമായ വി ആർ സജി ഭീഷണിപ്പെടുത്തുന്നതാണ് ഫോൺ സന്ദേശത്തിലുള്ളത്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നുമാണ് സജിയുടെ ഭീഷണി. എന്നാൽ, വായ്‌പ എടുത്തവര്‍ തിരിച്ചടയ്ക്കാത്തതിനാലാണ് സാബുവിന് നിക്ഷേപത്തുക മടക്കി നല്‍കാൻ സാധിക്കാത്തതെന്നാണ് സിപിഎം നേതൃത്വവും ബാങ്ക് ഭരണസമിതിയും അറിയിച്ചത്.
Source link
NEWS
Read News
Read News✅

