അടുക്കളയിൽ തന്നെയുണ്ട് വളം; ദിവസവും വെറുതെ കളയുന്ന ഈ സാധനം മതി, കറിവേപ്പില തഴച്ചുവളരും

പ്രതീകാത്മക ചിത്രം
മലയാളികൾ ഉണ്ടാക്കുന്ന കറികളിലെ സ്ഥിരസാന്നിദ്ധ്യമാണ് കറിവേപ്പില. കറികളുടെ രുചിയും മണവും കൂട്ടാൻ സഹായിക്കുന്നതിനൊപ്പം ഔഷധഗുണങ്ങളും ധാരളമായി അടങ്ങിയ ഇലയാണ് കറിവേപ്പില. പുറത്തുനിന്ന് വാങ്ങുന്ന കറിവേപ്പിലയിൽ മാരക വിഷങ്ങളാണ് തളിക്കുന്നതെന്ന് നിരവധി പഠനങ്ങളാണ് തെളിയിച്ചിട്ടുള്ളത്. കറിവേപ്പില വിഷമില്ലാതെ സുരക്ഷതിമായി കഴിക്കുന്നതിന് ഏറ്റവും നല്ലത് സ്വന്തം വീട്ടിൽ കൃഷി ചെയ്യുകയെന്നതാണ്.
വീട്ടുമുറ്റത്ത് ഒരു കറിവേപ്പില തൈ വളർത്തുന്നത് മലയാളികൾക്ക് പതിവാണ്. എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന ഒരു സസ്യമാണ് ഇത്. എന്നാൽ വീട്ടിൽ കറിവേപ്പില വളർത്തുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് ഇലയിൽ മുട്ടയിടുന്ന കീടങ്ങളുടെ ശല്യം. ചെടികളുടെ നീര് കുടിച്ച് ജീവിക്കുന്ന അരക്കുപ്രാണികളാണ് പ്രധാനമായും കറിവേപ്പിലയ്ക്ക് വില്ലനാകുന്നത്. ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗമാണ് കഞ്ഞിവെള്ളം.
കഞ്ഞിവെള്ളത്തിൽ ഇരട്ടിവെള്ളം ചേർത്ത് നേർപ്പിച്ച് കറിവേപ്പില ചെടിയുടെ ഇലകളിൽ തളിക്കുന്നത് അരക്കുപ്രാണികളെ തുരത്താൻ സഹായിക്കും. ഇത്തരത്തിൽ ആഴ്ചയിലൊരിക്കൽ കഞ്ഞിവെള്ളം ഇലകളിൽ തളിക്കണം. ഇത് ചെടി നന്നായി തഴച്ചുവളരുന്നതിനും ഇലകളിലെ പച്ചനിറം നിലനിർത്തുന്നതിനും സഹായിക്കും. കൂടാതെ, ഇടയ്ക്ക് മേൽ മണ്ണ് ഇളക്കിക്കൊടുത്ത ശേഷം ചാണകപ്പൊടി വളമായി പ്രയോഗിക്കുന്നതും ചെടിയുടെ വളർച്ച ഇരട്ടിയാക്കും.
English Summary
Commercially bought curry leaves often contain harmful pesticides, making home cultivation a safer alternative for Malayalis. A common challenge for home growers is pest infestation, particularly from sap-sucking scale insects. Diluted rice water, sprayed weekly on the leaves, effectively repels these pests while promoting healthy growth and vibrant leaf color. Additionally, enriching the soil with cow dung powder further enhances plant vigor.
RELATED TOPICS: CURRY LEAVES FERTILIZER, KITCHEN WASTE FERTILIZER, CURRY LEAF PLANT, RICE JUICE
News ⏭️


