LIFESTYLE

കൊച്ചി സെറ്റാണ്. നിങ്ങളോ? കേരളത്തിലെ ഏറ്റവും വലിയ പ്രോപ്പർട്ടി എക്സ്പോ വീണ്ടുമെത്തുന്നു!


ഇപ്പോൾ കേരളത്തിലെ മിക്ക സ്വീകരണമുറികളിലും  ഗൾഫിലെ ഫ്ലാറ്റുകളിലും, ബെംഗളൂരുവിലെ വീടുകളിലും മാത്രമല്ല കുടുംബ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോലും സജീവമായൊരു ചർച്ചയുണ്ട്– “നാട്ടിലൊരു വീട് അല്ലെങ്കിൽ ഫ്ലാറ്റ് ഇപ്പോൾ വാങ്ങണോ, അതോ കുറച്ചുകൂടി കാത്തിരിക്കണോ?”നിങ്ങളും ഈയടുത്ത് ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെങ്കിൽ, ഈ ഓഗസ്റ്റ് മാസത്തിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമുണ്ട്. കഴിഞ്ഞ 20-ലേറെ വർഷങ്ങളായി കേരളത്തിലെ ഏറ്റവും വലിയ, വിശ്വസനീയമായ പ്രോപ്പർട്ടി എക്സിബിഷനായ ‘ക്രെഡായി പ്രോപ്പർട്ടി എക്സ്പോ’ (CREDAI Property Expo) കലൂർ സ്റ്റേഡിയത്തിൽ നടക്കുകയാണ്.കാത്തുനിൽക്കാതെ കുതിക്കുന്ന കൊച്ചികൊച്ചി ഇപ്പോൾ പതുക്കെ വളരുകയല്ല, അതിവേഗം കുതിക്കുകയാണ്. ലോകത്തിൽ തന്നെ മെട്രോയും വാട്ടർ മെട്രോയും ഒരുമിച്ചുള്ള ചുരുക്കം നഗരങ്ങളിലൊന്നാണ് ഇന്നത്തെ കൊച്ചി. ഒരു സെമി-മെട്രോ നഗരത്തിൽ നിന്നും പൂർണ്ണമായൊരു മെട്രോ നഗരത്തിലേക്കുള്ള ഈ മാറ്റം അതിവേഗത്തിലാണ്. ഒരുവശത്ത് ഐടി ഹബ്ബുകൾ, ആഗോള ടെക് ഭീമന്മാർ, ലോജിസ്റ്റിക്സ്-കണ്ടെയ്നർ ടെർമിനലുകൾ, ഷിപ്പ്‌യാർഡ് എന്നിവ ഉയർന്നു നിൽക്കുമ്പോൾ, മറുവശത്ത് പൈതൃക സ്മാരകങ്ങളും ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും പോലുള്ള ചരിത്രമുറങ്ങുന്ന ഇടങ്ങളും. ഏറ്റവും ശ്രദ്ധേയമായ കാര്യം, നഗരത്തിന്റെ ഈ വികസനങ്ങളെല്ലാം തന്നെ വെറും 10-15 കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാണെന്നതാണ്.”കൊച്ചി സെറ്റാണ്. നിങ്ങളോ?”വെറുമൊരു പരസ്യവാചകമല്ലിത്. കൊച്ചിയുടെ മുഖം ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നത് കാണുന്ന പ്രവാസികളും നാട്ടുകാരുമായ ആയിരക്കണക്കിന് ആളുകൾ അവരോട് തന്നെ ചോദിക്കുന്നൊരു ചോദ്യമാണിത്.


Cinema ⏭️

Back to top button