LIFESTYLE

വെറും 11,500 രൂപയ്ക്ക് വീട്! മികച്ച ജീവിതനിലവാരം; വെറുതെയാണോ ചെറുപ്പക്കാർ നാടുവിട്ടുപോകുന്നത്? അനുഭവം പങ്കുവച്ച് യുവതി


ഒരു അമേരിക്കൻ സൈനികനെ വിവാഹം കഴിച്ച് അമേരിക്കയിൽ ജീവിതം നയിക്കുന്ന മേഘ എന്ന ഇന്ത്യൻ യുവതി പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. സൈനിക സേവനത്തിലൂടെ തങ്ങളുടെ കുടുംബത്തിന് ലഭിക്കുന്ന ഏറ്റവും വലിയ മൂന്ന് ആനുകൂല്യങ്ങളെക്കുറിച്ചാണ് മേഘ വിഡിയോയിലൂടെ പറഞ്ഞത്. ഇതിനകം 2.3 ദശലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭവന നിർമാണം തുടങ്ങി വലിയ ആനുകൂല്യങ്ങളാണ് സൈനിക ജീവിതം വാഗ്ദാനം ചെയ്യുന്നതെന്ന് മേഘയും ഭർത്താവ് മിച്ചൽ ലെയ്‌ലാൻഡ് ഹില്ലും വ്യക്തമാക്കുന്നു.സൗജന്യ വിദ്യാഭ്യാസംരാജ്യത്തുടനീളം ഏത് സ്കൂളിലും കോളജിലും ഉന്നത വിദ്യാഭ്യാസം സൗജന്യമായി നേടാം. ഇതിനുപുറമെ, പഠിക്കാൻ പോകുന്നതിന് സൈന്യത്തിൽ നിന്ന് പ്രതിമാസം 1,000 ഡോളർ (ഏകദേശം 83,000-ത്തിലധികം രൂപ) അലവൻസായും ലഭിക്കുമെന്ന് സൈനികൻ വ്യക്തമാക്കുന്നു.ആജീവനാന്ത ആരോഗ്യ സംരക്ഷണംആരോഗ്യ പരിരക്ഷയാണ് രണ്ടാമത്തെ വലിയ നേട്ടമായി ഇവർ ചൂണ്ടിക്കാണിക്കുന്നത്. സൈനിക സേവനത്തിലുള്ള അംഗങ്ങൾക്കും അവരുടെ കുടുംബത്തിനും ‘വെറ്ററൻസ് അഫയേഴ്‌സ് വകുപ്പ്’(വിഎ) വഴി സമഗ്രമായ മെഡിക്കൽ കവറേജ് ലഭിക്കുന്നു. രാജ്യവ്യാപകമായുള്ള വിഎ സൗകര്യങ്ങളിൽ നിന്നും തികച്ചും സൗജന്യമായി മികച്ച ചികിത്സ തേടാൻ ഇത് ഇവരെ സഹായിക്കുന്നു. വലിയ ചികിത്സാച്ചെലവുകൾ വരുന്ന അമേരിക്ക പോലുള്ള ഒരു രാജ്യത്ത് ഇത് വലിയൊരു ആശ്വാസമാണ്.സീറോ ഡൗൺ–പേയ്‌മെന്റ് ഭവന വായ്പ


Cinema ⏭️

Back to top button