NEWS

ശക്തമായ മഴ: കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാൽച്ചുരത്തിൽ മണ്ണിടിയുന്നതിന്റെ ദൃശ്യം

കണ്ണൂർ: ശക്തമായ മഴയെ തുടർന്ന് കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു. ഇതോടെ കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.

പാൽച്ചുരം ചെകുത്താൻ റോഡിന് സമീപത്ത് രാവിലെ ഒൻപത് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതുവഴി കടന്നുപോയ വാഹനങ്ങൾ തലനാരിഴയ്ക്കാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. റോഡ് ഫണ്ട് ബോർഡിന്റെ കീഴിലാണ് റോഡുള്ളത്. സ്ഥലത്തെ കല്ലും മണ്ണും നീക്കം ചെയ്യാനുള്ള നടപടികൾ തുടരുകയാണ്.

മണ്ണിടിച്ചിലിനെ തുടർന്ന് കണ്ണൂരിലേക്കും വയനാട്ടിലേയ്ക്കുമുള്ള യാത്രക്കാർ തലശേരി-ബാവലി സംസ്ഥാനാന്തര പാത ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

English Summary

A landslide in Kannur’s Palchuram, caused by heavy rain, has blocked the Kottiyoor Boys Town road connecting Kannur and Wayanad districts. The incident, near Palchuram Chekuthan road around 9 AM, completely halted traffic. Authorities are clearing debris. The District Collector advised commuters to use the Thalassery-Bavali inter-state road as an alternative route.

Read News ⏭️

Back to top button