NEWS

ഉരുൾപൊട്ടൽ: മകളുടെ വിയോഗത്തിൽ തളരാതെ ശരണ്യ

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട് നഷ്ടപ്പെട്ട കുഞ്ഞുടുപ്പിന്റെയും കളിപ്പാട്ടത്തിന്റെയും ഓർമ്മകളിൽ വിങ്ങിപ്പൊട്ടുന്ന ഒരമ്മയുടെ നൊമ്പരം. ആ വേദനയെ അതേ തീവ്രതയോടെ വേദിയിൽ അവതരിപ്പിച്ച ശരണ്യ ശങ്കറിന് നാടോടി നൃത്തത്തിൽ എ ഗ്രേഡ് തിളക്കം.

കഷ്ടപ്പാടുകൾക്കിടയിൽ പാവകൾ വിറ്റ് ജീവിക്കുന്ന ഒരമ്മയുടെ വേഷപ്പകർച്ചയിൽ ശരണ്യ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. പ്രേക്ഷകരുടെ മനംകവർന്ന ഈ അഭിനയമുഹൂർത്തം കാസർകോട് ബിരിക്കുളം ബാവി സ്നേഹാലയ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിയായ ശരണ്യയുടേതായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഷൈനിയാണ് ഈ കൊച്ചു കലാകാരിയെ കലോത്സവ വേദിയിലെത്തിച്ചത്. അകാലത്തിൽ പിതാവിനെ നഷ്ടപ്പെട്ട ശരണ്യയ്ക്ക് അമ്മ രാധിക മാത്രമാണ് ഏക തണൽ. ഹോം നഴ്സായി ജോലി ചെയ്യുന്ന അമ്മയ്ക്ക് മകളുടെ ഈ നേട്ടം കാണാൻ ഒപ്പം എത്താൻ കഴിഞ്ഞില്ല. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ശരണ്യയും കുടുംബവും വാടകവീട്ടിലാണ് അന്തിയുറങ്ങുന്നത്.

Sports ⏭️

Read News ⏭️

Back to top button