NEWS
സിജെപി പ്രതിഷേധത്തിനിടെ 3 വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം; എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ പൊലീസ്

ന്യൂഡൽഹി ∙ സിജെപിയുടെ പ്രതിഷേധ പ്രകടനത്തിനിടെ തങ്ങൾക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന് മൂന്ന് വനിതാ മാധ്യമപ്രവർത്തകരുടെ പരാതി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 3ന് ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. സമരത്തിൽ പങ്കെടുത്ത മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, സ്വരാജ് ഇന്ത്യ സ്ഥാപകൻ യോഗേന്ദ്ര യാദവ്, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ ഉൾപ്പെടെ നൂറ്റമ്പതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.സ്ത്രീ പ്രക്ഷോഭകരെയും അഭിഭാഷകരെയും വനിതാ മാധ്യമപ്രവർത്തകരെയും പുരുഷ പൊലീസുകാർ കയ്യേറ്റം ചെയ്തതായി ഐസ ആരോപിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തകയ്ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ എസിപി വിവേക് ഭഗതിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് വിസമ്മതിച്ചതായി സിജെപി വക്താവ് സൗരവ് ദാസ് ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് മൂന്ന് വനിതാ മാധ്യമപ്രവർത്തകരുടെ പരാതികൾ പുറത്തുവരുന്നത്.
Fashion ⏭️




