ചർമ്മസംരക്ഷണത്തിന് മികച്ചത്: ഈ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ മാതളത്തോട് കളയില്ല

പ്രതീകാത്മക ചിത്രം
ആരോഗ്യസംരക്ഷണത്തിന് നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണ് മാതളം. നിരവധി പോഷകഗുണങ്ങൾ മാതളത്തിൽ അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.
മാതളം ആരോഗ്യം സംരക്ഷിക്കുമ്പോൾ അതിന്റെ തോട് സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണെന്ന് എത്രപേർക്ക് അറിയാം. മാതളം കഴിച്ച ശേഷം വലിച്ചെറിയുന്ന ഈ തോട് കറുത്തപാടുകൾ മാറി മുഖം തിളങ്ങാൻ സഹായിക്കും.
മാതളത്തോടിന്റെ ഗുണങ്ങൾ
മാതളത്തോട് ചർമ്മത്തിലെ കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ഇലാസ്തികതയും ഈർപ്പവും നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീനാണ് കൊളാജൻ.
ഇതിന് ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടരീയകളെ നശിപ്പിക്കുന്നു.
ചർമ്മത്തിലെ കറുത്ത പാടുകളും ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കുന്നു.
ചർമ്മത്തെ ശുദ്ധീകരിച്ച് സ്വാഭാവിക തിളക്കം നൽകുന്നു
ഉപയോഗിക്കേണ്ടവിധം
ഫേസ്‌പാക്ക്: മാതളത്തോട് നന്നായി ഉണക്കി പൊടിക്കണം. ശേഷം ഇത് ഒരു കുപ്പിയിൽ സൂക്ഷിക്കാം. ഇനി ആവശ്യാനുസരണം ഈ പൊടിയെടുത്ത് അതിലേയ്ക്ക് അല്പം തേനും റോസ് വാട്ടറും ചേർത്ത് ഇളക്കി പേസ്റ്ര് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകണം.
സ്ക്രബ്ബ്: ടാൻ പോലുള്ള പ്രശ്നങ്ങൾക്ക് സ്ക്രബ്ബായും മാതളത്തോട് ഉപയോഗിക്കാം. അതിനായി പൊടിച്ചുവച്ച മാതളത്തോട് പൊടിയിലേയ്ക്ക് അല്പം തൈരോ നാരങ്ങാ നീരോ ചേർത്ത് മൃദുമായി മസാജ് ചെയ്താൽ ടാൻ പോലുള്ള പ്രശ്നങ്ങൾ മാറി മുഖം തിളക്കമാർന്നതാകും.
English Summary
Pomegranate fruit, rich in carbohydrates, boosts immunity and aids digestion. Its often-discarded peel offers significant beauty benefits. Possessing antimicrobial properties, the peel boosts collagen production, combats acne, reduces dark spots, and enhances natural skin glow when used in face packs or scrubs.
Health ⏭️


