NEWS

ഓഗസ്റ്റ് 13ന് കർണാടക ബന്ദ്, വിജയ് എത്തിയാൽ വിമാനത്താവളം ആക്രമിക്കുമെന്ന് ഭീഷണി; ‘ജനനായകൻ’ ഷോകൾ റദ്ദാക്കി


ബെംഗളൂരു∙ തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ) നിർദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ കന്നഡ അനുകൂല സംഘടനകൾ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു.വ്യാപാര സ്ഥാപനങ്ങളും മറ്റ് സംഘടനകളും അസോസിയേഷനുകളും ബന്ദിന് പിന്തുണ നൽകണമെന്ന് മുൻ എംഎൽഎയും കന്നഡ അനുകൂല സംഘടനകളുടെ ഫെഡറേഷൻ പ്രസിഡന്റുമായ വാട്ടാൾ നാഗരാജ് അഭ്യർഥിച്ചു. കർണാടകയിൽ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കാവേരി വെള്ളം വിട്ടുനൽകുന്നതിനെ സംഘടനകൾ എതിർക്കുകയാണ്. ഈ തീരുമാനം സംസ്ഥാനത്തുടനീളമുള്ള കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പറയുന്നു.തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നതിനെതിരെയുള്ള കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം കർണാടകയിൽ വിജയിന്റെ ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ പ്രദർശനത്തെ ബാധിച്ചു. കരുതൽ നടപടിയെന്ന നിലയിൽ നിരവധി തിയറ്ററുകൾ വിജയിന്റെ പോസ്റ്ററുകൾ മാറ്റി. ചിത്രത്തിന്റെ പ്രദർശനം നിർത്തിവച്ചു. 150 തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിച്ചിരുന്നത്.


Fashion ⏭️

Back to top button