NEWS

തകർന്നുവീണ ഭിത്തി: കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ടുവയസ്സുകാരനെത്തേടി ഓടിയെത്തി സഹോദരൻ

ന്യൂയോർക്ക് ബ്രൂക്ലിനിലെ ഫ്ലാറ്റ്ബുഷിലുണ്ടായ ദാരുണമായ കെട്ടിട തകർച്ചയുടെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് നിലകളുള്ള കെട്ടിടം നിലംപൊത്തിയതിൽ രണ്ട് കുരുന്നുകളടക്കം എട്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ അവസാന നിമിഷങ്ങളാണ് വീഡിയോയിൽ പതിഞ്ഞിരിക്കുന്നത്. അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ അപ്പാർട്ട്മെന്റിനുള്ളിലെ ക്യാമറയിലാണ് റെക്കോർഡ് ചെയ്യപ്പെട്ടത്.

മൂന്നാം നിലയിൽ താമസിച്ചിരുന്ന ആൻഡേഴ്സൺ വെലെസിന്റെ വീട്ടിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെലെസിന്റെ ഒമ്പത് വയസ്സുള്ള മകൻ ഫ്രിഡ്ജ് തുറന്ന് പാൽ എടുക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ആ സമയം അവന്റെ രണ്ട് വയസ്സുള്ള അനിയൻ തറയിലിരുന്ന് കളിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ലിവിങ് റൂമിന്റെ വാതിൽ തുറന്നെത്തിയ ഇവരുടെ അമ്മ പരിഭ്രാന്തയായി നിലവിളിക്കുന്നത് കേൾക്കാം. ശബ്ദം കേട്ട ഉടനെ മൂത്തമകൻ ഭിത്തിയിൽ നിന്ന് മാറി അമ്മയുടെ അടുത്തേക്ക് ഓടുന്നുണ്ടെങ്കിലും, നിമിഷനേരം കൊണ്ട് ഭിത്തി പൂർണ്ണമായും തകർന്ന് വീഴുകയായിരുന്നു. തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ ഇളയ കുട്ടി അകപ്പെട്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Mighty__News എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)

Fashion ⏭️

Back to top button