NEWS

ഹണിട്രാപ്പിൽ കുടുങ്ങി പാക്കിസ്ഥാന് വ്യോമസേന രഹസ്യങ്ങൾ ചോർത്തി നൽകി: ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം

ന്യൂഡൽഹി: പാക്കിസ്ഥാൻ ചാരസംഘടനയുമായി ബന്ധമുള്ള യുവതിക്ക് അതിരഹസ്യമായ സൈനിക രേഖകളും യുദ്ധതന്ത്രങ്ങളും ചോർത്തി നൽകിയ വ്യോമസേനാ ഉദ്യോഗസ്ഥനെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. അതീവ ഗൗരവകരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്ത്യയുടെ സുപ്രധാന യുദ്ധപദ്ധതികൾ, ലേയിലെ വ്യോമതാവളത്തിന്റെ പ്രവർത്തനക്ഷമത, ഡ്രോൺ അധിഷ്ഠിത യുദ്ധതന്ത്രങ്ങൾ എന്നിവ സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങൾ ഇയാൾ ശത്രുരാജ്യത്തിന് കൈമാറിയതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 2026 ജനുവരി 12 മുതൽ ഏപ്രിൽ ഒന്നുവരെയുള്ള കാലയളവിൽ വാട്സാപ്പ് വഴി നിരന്തരം വിവരങ്ങൾ ചോർത്തിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 3,008 സന്ദേശങ്ങൾ, 65 ചിത്രങ്ങൾ, നാല് വീഡിയോ കോളുകൾ, 42 വോയിസ് കോളുകൾ, ആറ് ലിങ്കുകൾ എന്നിവ ഇയാൾ കൈമാറിയതായി പോലീസ് കണ്ടെത്തി.

യുവതിയുടെ അശ്ലീല ചിത്രങ്ങൾക്ക് പകരമായി നിർണായകമായ ഈ സൈനിക വിവരങ്ങൾ കൈമാറുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. വ്യോമസേന അധികൃതരുടെ പരാതിയെത്തുടർന്ന് 2026 മെയ് 30-നാണ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയ വഴി യുവതി ഇയാളെ ഹണിട്രാപ്പിൽ വീഴ്ത്തി രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു.

Fashion ⏭️

Back to top button