CINEMA

കഥ കേൾക്കുന്നില്ല, സംവിധായകനാവാൻ ഹൃത്വിക് റോഷൻ

ഹോംബാലെ ഫിലിംസിന്റെ ചിത്രത്തിൽ അഭിനയിക്കും

പുതിയ സിനിമകളുടെ കഥ കേൾക്കേണ്ട എന്ന തീരുമാനത്തിൽ ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ഛാവ, ഇൗത്ത എന്നീ ചിത്രങ്ങളുടെ സംവിധായകൻ ലക്ഷ്മൺ ഉദേക്കർ തന്റെ അടുത്ത സിനിമയുടെ നായകനായി ഹൃത്വിക് റോഷനെ തീരുമാനിച്ചിരുന്നു. എന്നാൽ ഹൃത്വിക് ഇതുവരെ മറുപടി നൽകിയിട്ടി്ല്ല. സംവിധാന അരങ്ങേറ്റ ചിത്രമായ ക്രിഷ് 4 ന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലാണ് താരം. ചലച്ചിത്ര ജീവിതത്തിൽ മികച്ച യാത്രയിലാണ് ഹൃത്വിക്. ആദ്യമായി നിർമ്മാതാവിന്റെ കുപ്പായം അണിയുന്ന സ്റ്റോം എന്ന വെബ് സിരീസ് ഉടൻ നെറ്റ് ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.

മലയാള താരം പാർവതി തിരുവോത്ത് ആണ് സ്റ്റോമിൽ നായിക.

ഹൃത്വിക് റോഷന്റെ സൂപ്പർ ഹീറോ ഫ്രാഞ്ചൈസിയായ കൃഷ് തിരിച്ചുവരവിന് ഒരുങ്ങുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ. രാകേഷ് റോഷനുമായി ചേർന്ന് യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഹൃത്വിക് റോഷൻ നടന്റെയും സംവിധായകന്റെയും ഇരട്ട ഉത്തരവാദിത്വം വഹിക്കും എന്നാണ് വിവരം.അതേസയം

തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ഹൃത്വിക് റോഷൻ ചിത്രം സംവിധാനം ചെയ്യുന്നത് ബ്ളോക് ബസ്റ്റർ സംവിധായകൻ പരശുറാം ആണ്. ഹോംബാലെ ഫിലിംസ് ആണ് ഇൗ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. ഗീതാഗോവിന്ദം, ദ ഫാലിമി സ്റ്റാർ തുടങ്ങിയ മെഗാഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് പരശുറാം.


Business ⏭️

Back to top button