SPORTS

പരമ്പര പിടിക്കാൻ ഇന്ത്യ; ശ്രദ്ധാകേന്ദ്രമായി രോഹിത് ശർമ; ടീമിൽ എന്തെല്ലാം പൊളിച്ചെഴുത്തുകൾ?


ലണ്ടൻ ∙ ഒരു വശത്ത് പരമ്പര വിജയത്തിന്റെ സമ്മർദവും മറുവശത്ത് സൂപ്പർ താരം രോഹിത് ശർമയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമായാണ് ടീം ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിനായി ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ അനായാസ ജയം നേടിയ ഇന്ത്യയെ രണ്ടാം മത്സരത്തിൽ വീഴ്ത്തിയ ഇംഗ്ലണ്ട് 1–1ന് ഒപ്പമെത്തിയിരുന്നു. രണ്ടാം മത്സരത്തിനു പിന്നാലെ മുപ്പത്തിയൊൻപതുകാരൻ രോഹിത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിച്ചു. മൂന്നാം ഏകദിനത്തോടെ രോഹിത് വിരമിക്കൽ പ്രഖ്യാപിക്കുമെന്നുവരെ റിപ്പോർട്ടുകൾ വന്നു. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും രോഹിത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഇന്ത്യൻ ക്യാംപിലുണ്ട്. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.ബാറ്റിങ് ആശങ്ക ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ് മികവായിരുന്നു ഇന്ത്യൻ വിജയത്തിന് അടിത്തറയായത്. രണ്ടാം ഏകദിനത്തിൽ വിരാട് കോലിയും ശ്രേയസ് അയ്യരും ഫോം കണ്ടെത്തിയെങ്കിലും മറ്റു ബാറ്റർമാർ പരാജയപ്പെട്ടത് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചു. ട‌ോപ് ഓർഡർ ബാറ്റിങ് നിരയിലെ അസ്ഥിരത തന്നെയാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. രണ്ടാം ഏകദിനത്തിൽ കെ.എൽ.രാഹുലിനു പകരം ഇഷാൻ കിഷനെ കൊണ്ടുവന്നെങ്കിലും ഇതു പരിഹരിക്കാൻ സാധിച്ചില്ല. ഇതോടെ മൂന്നാം ഏകദിനത്തിൽ, ടീമിൽ എന്തെല്ലാം പൊളിച്ചെഴുത്തുകൾ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ.ബോളിങ്ങിലും മാറ്റം


Auto ⏭️

Back to top button