കേസ് ഒത്തുതീർപ്പായോ? ജനനായകൻ കാണാനെത്തി സംഗീത, വീഡിയോയ്ക്ക് പിന്നിലെ സത്യം ഇത്

വിജയ്, സംഗീത
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകൻ’ തിയേറ്ററുകളിൽ വൻ വിജയം നേടുകയാണ്. രണ്ടാം ദിനം ആഗോള ബോക്സോഫീസിൽ 100 കോടിയാണ് സിനിമ പിന്നിട്ടത്. റിലീസ് ദിവസം ഡൊമസ്റ്റിക്ക് മാർക്കറ്റിൽ 50.28 കോടി രൂപയും ഓവർസീസ് മാർക്കറ്റിൽ നിന്ന് 30 കോടി രൂപയും നേടി.
കേരളത്തിൽ നിന്ന് ആദ്യ ദിവസം 5.80 കോടി രൂപ ഗ്രോസ് നേടിയ ജനനായകന് കർണ്ണാടകയിൽ നിന്ന് 11.51 കോടിയും ഗ്രോസ് വന്നു. വിജയ്യുടെ സ്റ്റാർ പവർ തന്നെയാണ് ഹൈ ഡെഫനിഷൻ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിച്ചിട്ടും റിലീസ് ഏഴു മാസത്തിലേറെ വൈകിയിട്ടും ബോക്സോഫീസിൽ ഇടിമുഴക്കം സൃഷ്ടിക്കാൻ ജനനായകന് കഴിഞ്ഞത്.
ഇതിനിടെ ജനനായകൻ കാണാൻ വിജയ്യുടെ ഭാര്യ സംഗീത എത്തിയെന്നാണ് ചില ഇൻസ്റ്റഗ്രാം റീലുകൾ അവകാശപ്പെടുന്നത്. വിജയ്യും സംഗീതയും തമ്മിലുള്ള വിവാഹമോചന ഹർജി കോടതി വാദംകേൾക്കാനിരിക്കെയാണ് ഈ അവകാശവാദം. ഇരുവരും ഒന്നിച്ചെന്നും ചില വീഡിയോകളിൽ വ്യക്തമാക്കുന്നു. മാസ്ക് ധരിച്ച് ഒരു വാഹനത്തിൽ നിന്ന് സംഗീത ഇറങ്ങുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. എന്നാൽ ജനനായകൻ കാണാൻ സംഗീത എത്തിയത് സ്ഥിരീകരിക്കുന്ന യാതൊരു തെളിവുകളും പുറത്തുവന്നിട്ടില്ല. നിലവിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നാണ് ചിലർ അവകാശപ്പെടുന്നത്.
அண்ணனின் #jananayagan படம் பார்க்க வந்தாஅண்ணி சங்கீதா அவர்கள் pic.twitter.com/GFVv7xah6t
— 𝚃𝚊𝚖𝚒𝚕 𝚜𝚎𝚕𝚟𝚊𝚗 𝚃𝚅𝙺 (@Selvatvk6kb) July 23, 2026
ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് ജന നായകനിൽ അണിനിരക്കുന്നത്. വെങ്കട്ട് കെ നാരായണ ആണ് കെ. വി. എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജനനായകൻ നിർമ്മിച്ചത്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം.
English Summary
Actor Vijay’s film “Jananayakan” has achieved significant box office success, grossing 100 crores globally by its second day. Concurrently, unconfirmed reports circulated via social media claiming Vijay’s wife Sangeetha attended a screening amidst their pending divorce proceedings. However, there is no official confirmation, and some sources suggest the circulated video might be old.
RELATED TOPICS: JANANAYAKAN, SANGEETHA, JANANAYAKAN MOVIE, SANGEETHA VIDEO, JANANAYAKAN SANGEETHA VIDEO
Business ⏭️


