NEWS

‘വാലിൽ തീപിടിക്കുന്ന തുണികൾ കെട്ടിവച്ചു’; കാട്ടുതീ പടർത്താൻ ഇറ്റലിയിൽ ജീവനുള്ള പൂച്ചകളെ ഉപയോഗിച്ചു, അന്വേഷണം


റോം∙ ദക്ഷിണ ഇറ്റലിയിലെ കാലാബ്രിയ ഉൾപ്പെടെയുള്ള വനമേഖലകളിൽ കാട്ടുതീ പടർത്താൻ ജീവനുള്ള പൂച്ചകളെ ഉപയോഗിച്ചെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. പൂച്ചകളുടെ വാലുകളിൽ തീപിടിക്കുന്ന ദ്രാവകത്തിൽ മുക്കിയ തുണികൾ കെട്ടിവച്ച് വിവിധ സ്ഥലങ്ങളിലേക്ക് തുറന്നുവിട്ടാണ് തീ പടർത്തിയതെന്ന റിപ്പോർട്ടുകളാണ് അധികൃതർ പരിശോധിക്കുന്നത്. സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് പ്രമുഖ മാധ്യമമായ ‘കൊറിയറെ ഡെല്ല സെറ’ റിപ്പോർട്ട് ചെയ്തു.കൂടാതെ, തീപിടിത്തമുണ്ടായ ചില സ്ഥലങ്ങളിൽ നിന്ന് വൈകി തീപിടിക്കുന്ന തരം ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.


Fashion ⏭️

Back to top button