സംഗീതിന് മൊത്തം കേൾക്കാം

ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ ട്രെയിലർ
സംഗീത് പ്രതാപ്-ഷറഫുദീൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ ട്രെയിലർ പുറത്തിറങ്ങി.കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് ശക്തി കിട്ടുന്നതാണ് കഥാതന്തു എന്ന് ടീസർ കാണിച്ചു തന്നിരുന്നു. സൂപ്പർ ഹിയറിങിനൊപ്പം ,സൂപ്പർ ഹീറോ എന്ന സംശയവും ആകാംക്ഷയും പ്രേക്ഷകരിൽ ജനിപ്പിക്കുന്ന ചില സംഭാഷണങ്ങളും ട്രെയിലറിനെ ഏറെ രസകരമാക്കുന്നുണ്ട്.
സംഗീത് പ്രതാപ് – ഷറഫുദ്ദീൻ ടീമിന്റെ അതീവ രസകരമായ ഓൺ സ്ക്രീൻ കെമിസ്ട്രിയും ഹൈലൈറ്റ് ആയി മാറുമെന്ന സൂചനയും നൽകുന്നു. സെപ്തംബർ 18ന് റിലീസ് ചെയ്യും. അഖില ഭാർഗവൻ ആണ് നായിക. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ എന്നിവരാണ് മറ്റ് താരങ്ങൾ.കഥ, തിരക്കഥ, സംഭാഷണം നീലിൻ സാന്ദ്ര .ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ് ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. കേരളത്തിൽ വിതരണം ഡ്രീം ബിഗ് ഫിലിംസ്.പി.ആർ.ഒ – ശബരി
Business ⏭️


