NEWS

ബ്രിക്സ് ഉച്ചകോടി: സംയുക്ത പ്രസ്താവനയിൽ ആശയക്കുഴപ്പം; അഭിപ്രായഐക്യം അകലെ?


ന്യൂഡൽഹി ∙ ബ്രിക്സ് ഉച്ചകോടി ഇന്ന് ആരംഭിക്കാനിരിക്കെ സംയുക്തപ്രസ്താവനയിൽ അഭിപ്രായഐക്യത്തിലെത്താൻ സാധിച്ചിട്ടില്ലെന്നു സൂചന. പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട വിഷയത്തിലാണു തർക്കവും ആശയക്കുഴപ്പവും തുടരുന്നത്. ബ്രിക്സ് ഷെർപ്പ തലത്തിലെ ചർച്ചകളിലൂടെ ഐക്യമുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു വിദേശകാര്യ മന്ത്രാലയം.ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഡൽഹിയിലെത്തിയിട്ടുണ്ട്. യുഎഇയെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇരുരാജ്യങ്ങളുമായും ഇന്ത്യ, റഷ്യ, ബ്രസീൽ, ഈജിപ്ത് എന്നിവയുടെ ഷെർപ്പകൾ ചർച്ച തുടരുന്നതായാണു വിവരം.


Fashion ⏭️

Back to top button