CINEMA

മുത്തു സെൽവിയായി ഞെട്ടിക്കാൻ അനിഷ്‌മ


അനിഷ്‌മ അനിൽകുമാർ

മൊത രാത്രി ആഗസ്റ്റ് 21ന്

സിറൈ, യൂത്ത് എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മലയാളി താരം അനിഷ്‌മ അനിൽകുമാറിന്റെ മൂന്നാമത്തെ തമിഴ് ചിത്രം മൊത രാത്രി ആഗസ്റ്റ് 21ന് റിലീസ് ചെയ്യും. രാജാ കറുപ്പസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മുത്തു സെൽവി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.മോദ രാത്രിയിലെ അടക്കവും ഒതുക്കവും ശാന്തസ്വഭാവക്കാരിയായ വധു മുത്തുസെൽവിയെ പരിചയപ്പെടൂ എന്ന് പോസ്റ്ററിനൊപ്പം കുറിച്ചു. ഋഷികാന്ത് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം.

ഗ്രാമീണ പശ്ചാത്തലത്തിൽ കോമഡി ഡ്രാമ ആണ്. ചേതന, ഭാനുപ്രിയ, സംഗീത ബാലൻ തുടങ്ങി നീണ്ട താരനിരയുണ്ട്. ഛായാഗ്രഹണം സുരേന്ദ്രൻ പരജോതി. മൈത്രി മൂവി മേക്കേഴ്സാണ് നിർമ്മാണം. ആന്റണി വർഗീസ് നായകനായ ‘പൂവൻ” എന്ന ചിത്രത്തിലൂടെയാണ് അനിഷ്‌മയുടെ അഭിനയ അരങ്ങേറ്റം. ഐ ആം കാതലിനിൽ നസ്ളിന്റെ നായികയായി.


Business ⏭️

Back to top button