CINEMA

നയൻസ് അടുത്ത ആഴ്ച എത്തും, സൽമാൻ ഖാന്റെ വില്ലൻ രാഹുൽ ദേവ്

സൽമാൻ ഖാൻ നായകനായി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഇന്ന് മുംബയ് യിൽ ആരംഭിക്കും.അടുത്ത ആഴ്ച നയൻതാര വീണ്ടും ജോയിൻ ചെയ്യും . നയൻതാരയുടെ രണ്ടാമത്തെ ഹിന്ദി ചിത്രം ആണ്. ചിത്രത്തിൽ പ്രതിനായകനാകുന്നത് രാഹുൽ ദേവ് ആണ്. ബോളിവുഡിന് മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലും പ്രതിനായകനായി തിളങ്ങുന്ന താരം ആണ് രാഹുൽ ദേവ്. സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, രാജാധിരാജ, പടയോട്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് വമ്പൻ ആക്ഷൻ സീക്വൻസുകളും, നൂറുകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന മാസ് ക്രൗഡ് സീനുകളും ഈ ഷെഡ്യൂളിൽ ചിത്രീകരിക്കും.ഈ ചിത്രത്തിലൂടെ ബോളിവുഡിൽ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് സൽമാൻ ഖാൻ.സമീപ കാല സൽമാൻ ഖാൻ ചിത്രങ്ങളെല്ലാം കനത്ത പരാജയം നേരിട്ടിരുന്നു.

അതേസമയം ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ തെലുങ്കിലെ പ്രമുഖ നിർമ്മാതാവായ ദിൽ രാജു ആണ് നിർമ്മാണം.സംവിധായകൻ വംശി പൈഡിപ്പള്ളിയുടെയും ദിൽരാജുവിന്റെയും ബോളിവുഡ് അരങ്ങേറ്റം ആണിത്. ഈദ് റിലീസായി അടുത്ത മാർച്ചിൽ ചിത്രം പ്രദർശനത്തിന് എത്തും. യഷിന്റെ നായികയാകുന്ന ടോക്സിക്കാണ് നയൻതാരയുടെ അടുത്ത റിലീസ്. ആഗസ്റ്റ് 26 ന് തിരവോണ നാളിൽ ടോക്സിക്ക് ലോക വ്യാപകമായി റിലീസ് ചെയ്യും.


Business ⏭️

Back to top button