CINEMA

ഗോവിന്ദ് വസന്ത മാജിക് , ജി.ഡി.എൻ ആദ്യ സിംഗിൾ

മാധവൻ നായകനാവുന്ന ജി.ഡി.എൻ എന്ന ചിത്രത്തിലെ ആദ്യ സിംഗിൾ പുറത്തിറങ്ങി. ദ റൈസ് ഒഫ് ജി.ഡി എൻ എന്ന സിംഗിൾ ആണ് പുറത്തിറങ്ങിയത്. സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ മാന്ത്രികതയാണ് ആകർഷണീയത.

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക്കാണ് ജി.ഡി. എൻ. നവാഗതനായ കൃഷ്ണകുമാർ രാമകുമാർ ആണ് രചനയും സംവിധാനവും. പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജെ അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വർഗീസ് മൂലൻ പിക്‌ചേഴ്‌സും ട്രൈകളർ ഫിലിംസും മീഡിയ മാക്സ് എന്റർടൈൻമെന്റ്സും ചേർന്ന് നിർമിക്കുന്ന പാൻ ഇന്ത്യൻചിത്രമായ ജി.ഡി.എൻ ജൂലായ് 17ന് റിലീസ് ചെയ്യും. ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറും അരവിന്ദ് കമലനാഥൻ ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മുരളീധരൻ സുബ്രഹ്മണ്യം . വാർത്ത പ്രചാരണം : പി.ശിവപ്രസാദ്


Source link

Back to top button