NEWS

ചെളിയ്ക്കും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ 4 മണിക്കൂർ; നേപ്പാൾ പ്രളയത്തിനിടെ പ്രതീക്ഷയുടെ മുഖമായി 97കാരി– വിഡിയോ


കഠ്മണ്ഡു∙ മണ്ണുമാന്തി യന്ത്രത്തിന്റെ കോരികയ്ക്കുള്ളിൽ ഇരിക്കുന്ന ഗുണ മായ ബൊഹാറയെന്ന തൊണ്ണൂറ്റിയേഴുകാരി, പ്രളയം തകർത്ത നേപ്പാളിൽ പ്രതീക്ഷയുടെ മുഖമാണ് ഇന്ന് അവർ. പ്രളയത്തെ അതിജീവിച്ച്, മരണത്തെ തോൽപ്പിച്ചെത്തിയ ഗുണയുടെ വിഡിയോ ഇതിനകം ലോകത്താകമാനം വൈറലായിക്കഴിഞ്ഞു. ഗുണയുടെ ചെളി പുരണ്ട വസ്ത്രങ്ങളും, സർവവും നഷ്ടപ്പെട്ട് ക്ഷീണിച്ച മുഖഭാവവും പ്രളയ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.പ്രളയത്തിൽ ഗുണ ബൊഹാറ താമസിച്ചിരുന്ന കെയർ ഹോമും തകർന്നിരുന്നു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഗുണയെ നാലുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പൊലീസും നേപ്പാൾ സൈന്യവും ചേർന്ന് രക്ഷപ്പെടുത്തിയത്. മുത്തശ്ശിയെ രക്ഷപ്പെടുത്താനായി ഗുണയുടെ സഹോദരന്റെ പേരക്കുട്ടി ദീപക് ബൊഹാറയും കഠ്മണ്ഡുവിൽനിന്ന് എത്തിയിരുന്നു. ഗുണ ബൊഹാറ ഒരു പോരാളിയാണെന്ന് ദീപക് ബിബിസി നേപ്പാളിയോടു പറഞ്ഞു. മുത്തശ്ശിയെ ജീവനോടെ രക്ഷിക്കാനായെങ്കിലും മറ്റ് ഒരുപാടു പേർ മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


Fashion ⏭️

Back to top button