LIFESTYLE
കേരളത്തിൽ പ്രചാരമേറി ഹൗസ് ലിഫ്റ്റിങ്; കെട്ടിടം ജാക്കി വച്ച് ഉയർത്തിക്കോളൂ, പക്ഷേ സുരക്ഷയ്ക്ക് പാര വയ്ക്കരുത്!

കെട്ടിങ്ങൾ ഉയർത്തലും മാറ്റിവയ്ക്കലും വരെ കേരളത്തിലും ഇപ്പോൾ ഒരു പതിവു സംഭവമായി മാറിയിട്ടുണ്ട്. വെളളക്കെട്ടുമൂലം വീട് ഉപയോഗിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ കെട്ടിടം ഒന്നാകെ ഉയർത്തി പുതിയ തറ നിർമിച്ച് ഉയരം കൂട്ടുകയോ അല്ലെങ്കിൽ മാറ്റി മറ്റൊരിടത്തേക്ക് വയ്ക്കുകയോ ആണ് ചെയ്യുന്നത്. വളരെ സൂക്ഷ്മതയും അനുഭവപരിജ്ഞാനവും വേണ്ട ഈ മേഖലയിൽ ജോലികൾ കൂടിയതോടെ മികച്ച പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങൾക്ക് തിരക്കായി, ഫലമോ വിദഗ്ദരല്ലാത്തവരും ഈ മേഖലയിൽ ജോലികൾ ഏറ്റെടുക്കാൻ തുടങ്ങി. പല പ്രവൃത്തികളും പരാജയപ്പെടുക പോലും ഉണ്ടായി. എന്നാൽ ഇത്തരം പ്രവൃത്തികൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അനുമതികൾ വാങ്ങേണ്ടതുണ്ടോ എന്ന കാര്യത്തിൽ പലർക്കും വ്യക്തതയില്ല. അനുമതി വേണം എന്നതാണ് യാഥാർഥ്യം.കെട്ടിട നിർമാണ ചട്ടങ്ങളിലെ ചട്ടം 2 ( f) പ്രകാരം കെട്ടിടത്തിൻ്റെ ഉയരം വർധിപ്പിക്കുന്നതും സ്‌ട്രക്‌ചറൽ മാറ്റം വരുത്തലുമെല്ലാം ആൾട്രേഷൻ എന്ന വിവക്ഷയിൽ വരും. ചട്ടം 3 (b) പ്രകാരം അൾട്രേഷൻ ബിൽഡിംഗ് പെർമിറ്റ് വേണ്ട പ്രവൃത്തിയാണ്. ചട്ടം 4 (2 ) പ്രകാരം ഏതൊരാളും ലിഖിതമായ അനുമതിയില്ലാതെ ഇത്തരം അൾട്രേഷനുകൾ നടത്താൻ പാടുള്ളതല്ല. എന്നാൽ മറ്റു തരത്തിൽ ചട്ടങ്ങളിൽ വ്യവസ്ഥകൾ ഇല്ല എന്നതിനാൽ പലർക്കും ഇത്രയും അപകടം പിടിച്ച പ്രവൃത്തി ആയിട്ടു പോലും പെർമിറ്റ് എടുക്കേണ്ടതാണെന്ന് അറിയില്ല.എന്നാൽ 8 -10 -2021 ൽ തന്നെ സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച് ആർ എ1/343 / 2021 നമ്പറായി ഒരു സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അതുപ്രകാരം 1. അപേക്ഷകൻ യഥാവിധി നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. 2. അപേക്ഷയ്‌ക്കൊപ്പം പ്ലാനുകളും ആവശ്യമായ മറ്റ് രേഖകളും ഉൾപ്പെടുത്തണം.
Source link
CINEMA
CINEMA


