ഡിസിയും സിഗ്മയും ജൂലായ് 31ന്, ലോകേഷ് അണ്ണനുമായി മുട്ടാൻ ജേസൺ സഞ്ജയ്

ലോകേഷ് കനകരാജ് മാസ് അവതാരമായി എത്തുന്ന ഡിസിയും വിജയ് പുത്രൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്രം കുറിക്കുന്ന സിഗ്മയും ജൂലായ് 31ന് റിലീസ് ചെയ്യും. ലോകേഷ് നായകനാവുന്ന ആദ്യ ചിത്രം ഡിസി ചോരക്കളിയാണ്. മുടിയും താടിയും നീട്ടി വളർത്തി ദേവദാസ് എന്ന കഥാപാത്രമായി പരുക്കൻ ലുക്കിൽ ലോകേഷ് എത്തുന്ന ചിത്രം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്നു.
വാമിഖ ഗബ്ബി ആണ് നായിക. “ദേവദാസും ചന്ദ്രയും ബിഗ് സ്ക്രീനിൽ തിളങ്ങാൻ തയ്യാറാണ്” എന്ന കുറിപ്പോടെ പങ്കുവച്ച പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു . സൺ പിക്ചേഴ്സാണ് നിർമ്മാണം .
അരുൺ മാതേശ്വരനും ഫ്രാങ്ക്ലിൻ ജേക്കബും ചേർന്നാണ് തിരക്കഥ. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. മുകേഷ് ജി ഛായാഗ്രഹണവും ജി.കെ പ്രസന്ന എഡിറ്റിംഗും കണ്ണൻ എസ് കലാസംവിധാനവും നിർവഹിക്കുന്നു.
ജേസൺ സഞ്ജയ്യുടെ സിഗ്മയിൽ രായൻ സിനിമയിൽ തിളങ്ങിയ സുദീപ് കിഷൻ ആണ് നായകൻ. സിഗ്മ സ്റ്റൈൽ എന്ന് പേരിട്ട ചിത്രത്തിലെ ആദ്യ സിംഗിൾ യൂത്ത് കൈയിലെടുത്തു. സുദീപ് കിഷനും ജേസൺ സഞ്ജയും ചേർന്ന് തീയിടുകയാണ് ഗാനരംഗത്ത്. തമൻ എസ്. ആണ് ഇൗണം. ഫാരി അബ്ദുള്ള, രാജുസന്ദരം, സമ്പത്ത് റാം, ശിവപണ്ഡിറ്റ് , യോഗി ജാപ്പി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം.
Source link


