LIFESTYLE
വേറെ ലെവൽ! ഇത് ഡിസൈനർ ഒരുക്കിയ സ്വന്തം വീട്; വിഡിയോ

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഡിസൈനർ, സ്വന്തം വീട് നിർമിച്ചാൽ എങ്ങനെയിരിക്കും? അത് വ്യത്യസ്തമാകാതെ തരമില്ല. ആലപ്പുഴ കരുവാറ്റയിൽ ഡിസൈനർ ജയേഷ് കുമാർ സഫലമാക്കിയ സ്വന്തം വീട് കൗതുകമുള്ള കാഴ്ചകൾകൊണ്ട് വ്യത്യസ്തമാണ്.ഏകദേശം 19 സെന്റിൽ 3800 സ്ക്വയർഫീറ്റിൽ ട്രോപ്പിക്കൽ മോഡേൺ ശൈലിയുടെ സമന്വയമായാണ് വീട് ഡിസൈൻ ചെയ്തത്. വീതി കുറഞ്ഞു പിന്നിലേക്ക് നീളത്തിലുള്ള പ്ലോട്ടിൽ ഫിറ്റാകുന്ന വിധത്തിലാണ് എലിവേഷൻ. ‘അകത്താണ് വീട്’ എന്ന ആശയം നടപ്പാക്കി. അതിനാൽ പുറമെ അധികം അലങ്കാരപ്പണികൾ ചെയ്തിട്ടില്ല.സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, പാറ്റിയോ, നാലു കിടപ്പുമുറികൾ, അറ്റാച്ച്ഡ് ബാത്റൂംസ് എന്നിവയാണ് വീട്ടിലെ പ്രധാന ഇടങ്ങൾ.ഫോർമൽ ലിവിങ്ങിൽ നിന്നു കോമൺ സ്പേസുകളിലേക്ക് കടക്കുന്ന ഭാഗം മനോഹരമായി ചിട്ടപ്പെടുത്തി. ഈ ഭിത്തി ടെക്സ്ചര് ചെയ്ത് ഗോൾഡൻ ബീഡിങ്ങും കോപ്പർ ബോർഡറും കൊടുത്തു. ഒരു ലോങ് മിററും ബുദ്ധപ്രതിമയും ഇവിടം അലങ്കരിക്കുന്നു. ഇവിടെ മൊറോക്കൻ സീരീസ് ടൈൽസ് വിരിച്ച് ഭംഗിയാക്കി.ഫാമിലി ലിവിങ്ങിൽ ഊഞ്ഞാലും കസ്റ്റമൈസ്ഡ് ഫർണിച്ചറുകളും ടിവി യൂണിറ്റും നൽകി. എട്ടുപേർക്കിരുന്ന ഭക്ഷണം കഴിക്കാവുന്ന സൗകര്യത്തിലാണ് ഡൈനിങ് ടേബിൾ. ഇവിടെ ഭിത്തി െടക്സചർ ചെയ്തു റൗണ്ട് മിറർ വച്ചലങ്കരിച്ചു.ഫാമിലി ലിവിങ്ങിൽ നിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്ന് പാറ്റിയോയിലേക്ക് പ്രവേശിക്കാം. വൈകുന്നേരങ്ങളിൽ കുടുംബവുമായിട്ട് ഒത്തുചേരാൻ പറ്റിയ നല്ലൊരു സ്പേസാണിത്.
Source link
CINEMA
CINEMA


