NEWS

രണ്ട് തലയുള്ള അണലിക്കുഞ്ഞ്, അത്യപൂർവ കാഴ്‌ച; പക്ഷേ വർക്കലയിലെ വീട്ടിൽ സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്തത്

തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീട്ടുടമയുടെ സഹോദരി ടെറസിൽ തുണിവിരിക്കാൻ പോയപ്പോൾ പത്തിവിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടു. ഉടൻതന്നെ ഇവർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. ഇതിനിടെ പാമ്പ് തടികൾ വച്ചിരുന്ന സ്ഥലത്തേക്ക് കയറി. സ്ഥലത്തെത്തിയ വാവാ സുരേഷ് തടികൾ മാറ്റി തെരച്ചിൽ തുടങ്ങി. എന്നാൽ വീട്ടുകാർ പറഞ്ഞതിൽ നിന്നും വ്യത്യസ്‌തമായ കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.

ആദ്യം വാവ കണ്ടത് വില്ലൂന്നി പാമ്പിനെയായിരുന്നു. തുടർന്ന് വാവ കാൽ വച്ചിരുന്ന സ്ഥലത്ത് ഒരു മൂർഖൻ പാമ്പിനെയും കണ്ടു. ഇതിനിടയിൽ ഒരു പാമ്പ് വാവയുടെ ഷർട്ടിനകത്തേക്ക് കയറി. അതിനെ പുറത്തെടുത്ത് അദ്ദേഹം ഉമ്മ കൊടുത്തു. തുടർന്ന് രാത്രിയോടെ വർക്കലയ്ക്കടുത്തുള്ള ഒരു വീട്ടിൽ കണ്ട പാമ്പിനെ പിടികൂടാനായി വാവാ സുരേഷും സംഘവും യാത്രതിരിച്ചു. അവിടെയുണ്ടായിരുന്ന പാമ്പിനെ കണ്ട് എല്ലാവരും അതിശയിച്ചു. രണ്ട് തലയുള്ള അപൂർവയിനം അണലി! കാണുക, കേരളത്തിൽ ആദ്യമായി കണ്ടെത്തിയ രണ്ട് തലയുള്ള അണലിയും, വീടിന് മുകളിൽ നിന്ന് രണ്ട് പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

RELATED TOPICS: SNAKE MASTER, VAVA SURESH, KAUMUDY TV, SNAKE CATCHING VIDEO, SNAKE BITE


Source link
NEWS

Back to top button