NEWS

തല ബക്കറ്റിൽ മുക്കി, കഴുത്തിൽ ഷാളിട്ട് മുറുക്കി; ജോലിക്ക് പോകാൻ നിർബന്ധിച്ച ഭാര്യയെ കൊന്നു


ഫരീദാബാദ്∙ ഹരിയാനയിലെ ഫരീദാബാദിൽ ആറു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. പഞ്ച്ശീൽ കോളനിയിൽ ബുധനാഴ്ചയാണ് സംഭവം. ജോലിക്ക് പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നേഹ കുമാരിയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അമിത്തിനായി പൊലീസ് അന്വേഷണം തുടങ്ങി. 2025 ഏപ്രിലിലാണ് നേഹ കുമാരിയും അമിത് ഗുപ്തയും വിവാഹിതരായത്. കഴിഞ്ഞ മാസമാണ് ദമ്പതികൾ പഞ്ച്ശീൽ കോളനി പാർട്ട് 2-ൽ വാടക വീട്ടിലേക്ക് താമസം മാറിയത്. അമിത് ഒരു ചെറിയ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ അമിത് ഇടയ്ക്ക് ജോലിക്ക് പോകാറുണ്ടായിരുന്നില്ല. ഇതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ 8.30നും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ അമിത് ഭാര്യയെ മർദിച്ചു. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും വെള്ളം നിറച്ച ബക്കറ്റിൽ തല നിരവധി തവണ മുക്കുകയും ചെയ്തു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ നേഹയെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


Source link

Back to top button