ശബരിമലയിലെ നെയ് മറിച്ചുവിറ്റു, ഉപയോഗിച്ചത് നിലവാരം കുറഞ്ഞത്: അന്വേഷണം പ്രഖ്യാപിച്ച് മിൽമ

മിൽമ ഡയറി, പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ശബരിമലയിലെ ഉപയോഗത്തിനായി മിൽമ നൽകിയ നെയ് മറിച്ചുവിറ്റ് പകരം തമിഴ്നാട്ടിലെ കുറഞ്ഞ നെയ് ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മിൽമ. ശബരിമലയിലെ നെയ്യുടെ വിതരണത്തിൽ ക്രമക്കേട് നടന്നുവെന്ന മാദ്ധ്യമ വാർത്തയെ തുടർന്നാണ് മിൽമ അന്വേഷണം പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസം 29ന് ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്. അഞ്ചംഗ സമിതിയാണ് ക്രമക്കേട് അന്വേഷിക്കുക. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. തട്ടിപ്പിൽ വിജിലൻസും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
വിപണിയിൽ ലിറ്ററിന് 720 രൂപ വിലയുള്ള നെയ് 540 രൂപവച്ച് 1,70,000 ലിറ്റർ നെയ് ബരിമലയിലും പമ്പയിലും ലഭ്യമാക്കാനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിലുള്ള കരാർ. എന്നാൽ മിൽമയിൽ നിന്ന് ശേഖരിച്ച നെയ് വാഹനങ്ങളിൽ കയറ്റി മറ്റു സ്ഥലങ്ങളിൽ മറിച്ചുവിറ്റ ശേഷം ഗുണനിലവാരം കുറഞ്ഞവ ശബരിമലയിലെത്തിക്കുകയായിരുന്നു എന്നാണ് പരാതി.
RELATED TOPICS: SABARIMALA GHEE, MILMA, SABARIMALA PRASADAM, MILMA INVESTIGATION, SABARIMALA NEY
Source link
NEWS


