LATEST NEWS
‘ഒറ്റപ്പെടൽ അനുഭവിക്കുന്ന ആളാണ്, ഉണ്ണിയെ പിണക്കരുതെന്നായിരുന്നു കുക്കുവിന്റെ ഉപദേശം’

താരസംഘടനയായ ‘അമ്മ’യുടെ ഓഫിസിൽ ഉദ്യോഗസ്ഥ നേരിട്ട തൊഴിൽ പീഡന പരാതിയിൽ നിർണായക നടപടി. പരാതിക്കാരിയായ ഫ്രണ്ട് ഓഫിസ് ജീവനക്കാരി അതുല്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി സംഘടന റദ്ദാക്കി. ആരോപണവിധേയനായ ട്രഷറർ ഉണ്ണി ശിവപാലിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി നിർദ്ദേശിച്ചു. കൊച്ചിയിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേത മേനോനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ശ്വേത മേനോനാണ് അതുല്യയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘‘അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് മൂന്ന് പ്രധാനപ്പെട്ട തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. ഒന്ന്, നമ്മുടെ ഓഫിസിൽ നിന്ന് പോയ സ്റ്റാഫ് അതുല്യയെ തിരിച്ചെടുത്തു. ആ നടപടി തികച്ചും തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്. രണ്ടാമതായി, ട്രഷറർ ഉണ്ണിയെ അടുത്ത ജനറൽ ബോഡി വരെ ലീവിൽ പോകാനുള്ള റിക്വസ്റ്റ് നൽകിയിട്ടുണ്ട്. അതുല്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മൂന്നാമത്തെ കാര്യം, ഫെബ്രുവരി 21-ന് അൻസിബ ഹസൻ നൽകിയ രാജിക്കത്ത് ഇന്ന് നമ്മൾ ചർച്ച ചെയ്യുകയും അത് സ്വീകരിക്കുകയും ചെയ്തു. വ്യക്തിപരമായും തൊഴില്പരമായുമുള്ള കാരണങ്ങളാലാണ് അൻസിബ രാജി വച്ചത്. അമ്മയിൽ നിന്ന് പുറത്താക്കപ്പെട്ട അതുല്യയുടെ പരാതി ഇങ്ങനെയായിരുന്നു.
Source link


