BUSINESS
ഇൻസ്റ്റമാർട്ട് വഴി ഇനി എൽപിജി സിലിണ്ടറും വാങ്ങാം; എത്തുന്നത് 10 കിലോ തൂക്കമുള്ള ‘നവ്യ’

ബെംഗളൂരു ∙ ക്വിക് കൊമേഴ്സിലേക്ക് ഇനി എൽപിജി സിലിണ്ടറും. പലചരക്ക് സാധനങ്ങളും പാലും പച്ചക്കറിയും പോലെ സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ട് വഴി 10 കിലോഗ്രാം സിലിണ്ടറുകൾ വീട്ടിലെത്തിക്കാൻ പൊതുമേഖലാസ്ഥാപനമായ എച്ച്പിസിഎലിന്റെ പദ്ധതി ബെംഗളൂരുവിൽ തുടങ്ങി.എച്ച്പിയുടെ 10 കിലോഗ്രാം തൂക്കമുള്ള നവ്യ സിലിണ്ടറുകളാണ് ഇൻസ്റ്റമാർട്ട് വഴി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഓർഡർ ചെയ്യാനാകുന്നത്. എച്ച്പിയുടെ 5 കിലോഗ്രാം സിലിണ്ടറുകളും ഇൻസ്റ്റമാർട്ടിലൂടെ എളുപ്പം ലഭിക്കും.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് Noah PRAKASH SINGH / AFPൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Travel ⏭️


