BUSINESS

ലക്ഷങ്ങളുടെ ബിസിനസ് ‘താളംതെറ്റി’; മകൻ ഇട്ടിട്ട് ഗൾഫിൽ‌ പോയി, പൂട്ടാതിരിക്കാൻ വഴിതേടി മാവേലിക്കരക്കാരന്റെ ‘കടമില്ലാ’ കമ്പനി


മാസം ഏകദേശം 6-8 ലക്ഷം രൂപയുടെ കച്ചവടവും 30% വരെ ലാഭവും. 10 വർഷം മുൻപു 10 തൊഴിലാളികളുമായി തുടങ്ങി വളരെ നല്ല നിലയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന സംരംഭമാണ്. പക്ഷേ, ഇപ്പോൾ എല്ലാം താളംതെറ്റി. മാസവിറ്റുവരവ് 60,000 രൂപയോളം മാത്രം.ഉടമയുൾപ്പെടെ മൂന്നു പേരാണ് ജോലി ചെയ്യുന്നത്. ജീവനക്കാർക്ക് കൂലി നൽകാൻപോലും കഴിയാത്ത അവസ്ഥ. “സ്വന്തമായി ഒരു രൂപപോലും ഇപ്പോൾ സ്ഥാപനത്തിൽനിന്ന് എടുക്കാറില്ല. മെഷിനറികളും മറ്റും തുരുമ്പിച്ചുപോകും എന്നതിനാൽ പൂട്ടാനും നിവൃത്തിയില്ല. ഇനി എത്രനാൾ ഇങ്ങനെ മുന്നോട്ടു പോകുമെന്നറിയില്ല”. മാവേലിക്കരയ്ക്കടുത്ത് പോണകത്ത് പ്രണവ് ഇൻഡസ്ട്രീസ് എന്ന നിർമാണ സംരംഭത്തിന്റെ ഉടമയായ ഭരത് രാജിന്റെ അവസ്ഥയാണിത്. “മൂത്തമകനുംകൂടി വേണ്ടിയാണ് സംരംഭം തുടങ്ങിയത്. പക്ഷേ, ബിസിനസ് പ്രശ്നത്തിലായതോടെ അവൻ ഇട്ടിട്ടു പോയി. അന്ന് വളരെ വിഷമം തോന്നിയെങ്കിലും നന്നായെന്ന് ഇപ്പോൾ തോന്നുന്നു. അവൻ ഗൾഫിൽ ജോലി ചെയ്യുന്നതുകൊണ്ട് വിദ്യാർഥിയായ ഇളയമകനുൾപ്പെടെയുള്ള കുടുംബം ബുദ്ധിമുട്ടില്ലാതെ കഴിയുന്നു.”പരാജയത്തിലേക്കു കൂപ്പുകുത്തിയതിന്റെ കാര്യകാരണങ്ങൾ തേടുന്നതിനു മുൻപ് സംരംഭത്തെക്കുറിച്ച് അറിയാം. വ്യത്യസ്തമായ ബിസിനസ് സാധാരണ കാണുന്ന ബിസിനസല്ല ഭരത് രാജിന്റേത്. സാങ്കേതിക പരിചയം അത്യാവശ്യമായ, തികച്ചും എൻജിനീയറിങ് ഉൽപന്നങ്ങൾ. വാതിൽ, ജനൽ എന്നിവയ്ക്കാവശ്യമായ കുറ്റി, കൊളുത്ത്, സ്ക്രൂ എന്നിവയാണ് ഇവിടെ നിർമിക്കുന്നത്. ഇത്തരം ഉൽപന്നങ്ങൾ നിർമിക്കുന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തു നേടിയ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം സംരംഭം തുടങ്ങിയത്. 


Travel ⏭️

Back to top button