NEWS

‘ഏതുവിധേനയും ജീവനോടെയിരിക്കും; മാർച്ച് വിജയിച്ചില്ലെങ്കിൽ പ്രേതമായി തിരിച്ചുവരും’


ന്യൂഡൽഹി ∙ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യം മോശമായിട്ടും സമരം തുടരാനും ജൂലൈ 20ന് ആസൂത്രണം ചെയ്തിരിക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാനുമുള്ള തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. ‘‘ജൂലൈ 20 ന് നിങ്ങളോടൊപ്പം പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ ഞാൻ ഏതുവിധേനയും ജീവനോടെയിരിക്കും. ജൂലൈ 20 ലെ നമ്മുടെ മാർച്ച് വിജയിച്ചില്ലെങ്കിൽ, ഞാൻ ഒരു പ്രേതമായി തിരിച്ചുവരും’’ – എന്ന് സോനം വാങ്ചുക് പറഞ്ഞു. ഇത്തരം ഒരു കഠിനമായ ഘട്ടത്തിലും സോനം വാങ്ചുക്കിനു തന്റെ ഹാസ്യബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും നമുക്ക് പാർലമെന്റിലേക്ക് മാർച്ച് ചെയ്യാമെന്നും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എക്സിൽ കുറിച്ചു.


Fashion ⏭️

Back to top button