BUSINESS
ഇറാൻ-യുഎസ് യുദ്ധം: ‘കപ്പലുകൾക്ക്’ തകർച്ചക്കാലം; ഇന്ത്യ ടു പശ്ചിമേഷ്യ 40 ദിവസം, കൊളംബോ ‘കടന്ന്’ തിരിച്ചെത്താൻ 6 മാസം

കൊച്ചി ∙ പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികളിൽ ആടിയുലഞ്ഞ് ഇന്ത്യൻ ഷിപ്പിങ് മേഖല. കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ഷിപ്പിങ് ഏജന്റുമാരും ഒരു പോലെ നേരിടുന്നതു തകർച്ചക്കാലം. ഇന്ത്യയിൽ നിന്നു വിദേശ രാജ്യങ്ങളിലേക്കു നേരിട്ടുള്ള മെയിൻ ലൈൻ ചരക്കു കപ്പൽ സർവീസുകൾ തടസ്സപ്പെട്ടതാണു വൻ പ്രതിസന്ധി. കടത്തു കൂലിയിലും ഗണ്യമായ വർധനയുണ്ടായി. ബഹുരാഷ്ട്ര ഷിപ്പിങ് കമ്പനിയായ സിഎംഎ സിജിഎം പശ്ചിമേഷ്യൻ, ചെങ്കടൽ തുറമുഖങ്ങളിലേക്കുള്ള ചരക്കുനീക്കത്തിനു പീക് സീസൺ സർചാർജ് എന്ന പേരിൽ പ്രഖ്യാപിച്ചത് 5000 ഡോളർ. അതിദീർഘ സമുദ്ര പാതകളെ ആശ്രയിക്കേണ്ടി വരുന്നതു മൂലം ചരക്കു നീക്കത്തിനുള്ള സമയവും കടത്തുകൂലിയും കുത്തനെ കൂടി.ദുബായിലെത്താൻ 40 ദിവസംദുബായിലെ ജബൽ അലി തുറമുഖത്തു നിന്നുള്ള സർവീസുകൾ തടസ്സപ്പെട്ടതോടെ കണ്ടെയ്നറുകൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്. കൊച്ചിയിൽ നിന്നു പോയ കയറ്റുമതി കണ്ടെയ്നറുകൾ ജബൽ അലിയിൽ നിന്നു തിരിച്ചു വരുന്നില്ല. ഡെമറേജ് ഇനത്തിൽ ഷിപ്പിങ് കമ്പനികൾക്കു വൻതുകയാണു ചെലവിടേണ്ടിവരുന്നത്. സർവീസുകൾ യഥാസമയം ലഭ്യമല്ലാത്ത സ്ഥിതിയാണ്. കൂടുതൽ കപ്പലുകളുണ്ടെങ്കിൽ മാത്രമേ, എല്ലാ ആഴ്ചയും സർവീസ് നടത്താൻ കഴിയൂ. കപ്പലുകൾ പലയിടത്തു കുടുങ്ങിയതോടെ അതു സാധ്യമല്ലാതായി. ജബൽ അലിയിലേക്കു പോകാൻ കഴിയാത്തതിനാൽ ഷാർജയിലെ ഖോർ ഫക്കാൻ, അബുദാബിയിലെ ഫുജൈറ, ഒമാനിലെ സുഹ തുറമുഖങ്ങളിലേയ്ക്കാണു ചരക്ക് അയക്കുന്നത്. മുൻപ് 5 ദിവസം കൊണ്ടു ദുബായിൽ എത്തിയിരുന്ന കണ്ടെയ്നറുകൾ 30 – 40 ദിവസമെടുത്താണ് ഇപ്പോൾ അവിടെയെത്തുന്നത്.യുഎസിലേക്കു വൻ നിരക്ക്
Travel ⏭️


