BUSINESS

അടങ്ങാത്ത ഇന്ധനദാഹം; റഷ്യൻ എണ്ണ തട്ടിയെടുക്കാൻ ചൈന, ഇന്ത്യയ്ക്ക് വൻ തിരിച്ചടി, ക്രൂഡ് ഓയിൽ വിപണിയിൽ കടുത്ത പോരാട്ടം


ഇറാനിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ, ആ കുറവ് നികത്താൻ ചൈന റഷ്യൻ എണ്ണ കൂടുതൽ വാങ്ങാൻ ആരംഭിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയെ സംബന്ധിച വലിയൊരു തിരിച്ചടിയാണ്. കാരണം, ചൈന ഇപ്പോൾ വാങ്ങിക്കൂട്ടുന്ന റഷ്യൻ എണ്ണയിലെ വലിയൊരു പങ്ക് നേരത്തെ ഇന്ത്യ വാങ്ങിക്കൊണ്ടിരുന്നതാണ്. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി, ശുദ്ധീകരിച്ച ഇന്ധനത്തിന്റെ കയറ്റുമതി എന്നിവയെ എല്ലാം ചൈനയുടെ കടന്നു കയറ്റം ബാധിച്ചേക്കും.ചൈനയുടെ ചുവടു മാറ്റങ്ങൾKpler ഡാറ്റ, റോയിട്ടേഴ്സ് റിപ്പോർട്ട് എന്നിവ ഉദ്ധരിച്ച് പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ആ​ഗസ്റ്റിൽ, ചൈന സമുദ്രമാർ​ഗം ഇറക്കുമതി ചെയ്യുന്ന റഷ്യൻ ക്രൂഡോയിലിന്റെ അളവ് പ്രതിദിനം 12.5 ലക്ഷം ബാരൽ എന്ന നിലയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് ജൂലൈയിലെ 14.23 ലക്ഷം ബാരലിൽ നിന്ന് കുറവാണെങ്കിലും, ഏപ്രിൽ മാസത്തിന് ശേഷം ചൈന കടൽമാർഗ്ഗം ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്ത മാസങ്ങളാണ് 2026 ജൂലൈയും, ആഗസ്റ്റും.പശ്ചിമേഷ്യൻ യുദ്ധവും, യു.എസ് ഉപരോധവും കാരണം ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി വൻതോതിൽ തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ ചുവടുമാറ്റം. ഈ മാസം ഇറാനിൽ നിന്ന് വെറും 3.4 ലക്ഷം ബാരൽ എണ്ണ മാത്രമായിരിക്കും ചൈനയ്ക്ക് ലഭിക്കുക. മാർച്ച് മാസത്തിൽ ഇറക്കുമതി ചെയ്ത 11.4 ലക്ഷം ബാരലിന്റെ മൂന്നിലൊന്ന് മാത്രമാണിത്.ചൈനയുടെ കടന്നു കയറ്റവുംസ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുംസാധാരണയായി കിഴക്കൻ തുറമുഖങ്ങൾ വഴിയുള്ള റഷ്യൻ ESPO ക്രൂഡോയിലാണ് ചൈന വാങ്ങാറുള്ളത്. എന്നാൽ ഇപ്പോൾ ചൈന കൂടുതലായിപടിഞ്ഞാറൻ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. യൂറോപ്യൻ തുറമുഖങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന റഷ്യൻ ക്രൂഡോയിൽ, ആഗസ്റ്റിൽ ചൈന കടൽമാർഗ്ഗം വാങ്ങുന്ന ആകെ റഷ്യൻ എണ്ണയുടെ 31 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണിൽ ഇത് 22% മാത്രമായിരുന്നു. ഇതോടെ, ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങാറുള്ള മേഖലയിലേക്ക് ചൈന നേരിട്ട് കടന്നുവന്നിരിക്കുകയാണ്.പരമ്പരാഗതമായി, പടിഞ്ഞാറൻ തുറമുഖങ്ങളിൽ നിന്നാണ് ഇന്ത്യ റഷ്യൻ ക്രൂഡോയിലിന്റെ ഭൂരിഭാഗവും വാങ്ങാറുള്ളത്. ആഗസ്റ്റിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിദിനം 18.7 ലക്ഷം ബാരലായി കുറയുമെന്നാണ് കണക്കാക്കുന്നത്. ജൂലൈയിലെ റെക്കോർഡായ 27.9 ലക്ഷം ബാരലിൽ നിന്നും, ജൂണിലെ 27.3 ലക്ഷം ബാരലിൽ നിന്നും വലിയൊരു ഇടിവാണിത്.പ്രത്യേകിച്ച് റഷ്യയുടെ, യൂറോപ്യൻ തുറമുഖങ്ങളിൽ നിന്നുള്ള ഇന്ധനത്തിന്റെ ഇന്ത്യൻ ഇറക്കുമതിയിൽ ഈ മാസം പ്രതിദിനം 7.7 ലക്ഷം ബാരലിന്റെഅതായത് ഏകദേശം 30% കുറവുണ്ടാകാൻ സാധ്യതയുണ്ട്.ഇതിന്റെ ഫലമായി, ആഗസ്റ്റിൽ ഇന്ത്യയുടെ ആകെ ക്രൂഡോയിൽ ഇറക്കുമതി പ്രതിദിനം 41.7 ലക്ഷം ബാരലായി കുറയുമെന്നാണ് അനുമാനം. ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജൂലൈയിൽ ഇത് 50.6 ലക്ഷം ബാരലായിരുന്നു. അതേ സമയം കൂടുതൽ ചരക്കുനീക്കം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് Kpler ഈ കണക്കുകളിൽ മാറ്റം വരുത്തിയേക്കാനുള്ള സാധ്യതകളുമുണ്ട്.ഇന്ത്യയുടെ ക്രൂഡ് കയറ്റുമതിക്കും തിരിച്ചടിഏഷ്യൻ വിപണിയിൽ ഡീസൽ, പെട്രോൾ എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടുന്ന സമയത്ത്, ഇവ വൻതോതിൽ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ആ​ഗസ്റ്റിൽ പെട്രോൾ, ഡീസൽ തുടങ്ങിയ ലൈറ്റ്, മിഡിൽ ഡിസ്റ്റിലേറ്റുകളുടെ കയറ്റുമതി പ്രതിദിനം 12.9 ലക്ഷം ബാരലായി തുടരുന്നുണ്ട്.അതേ സമയം, ഇന്ന് ഇന്ത്യയിലെത്തുന്ന ക്രൂഡോയിലാണ് നാളത്തെ ഇന്ധനമായി മാറുന്നത്. ചൈനയിലേക്ക് തിരിച്ചുവിടുന്ന റഷ്യൻ എണ്ണയ്ക്ക് പകരം മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തിയില്ലെങ്കിൽ, സെപ്റ്റംബറിലെ ഇന്ത്യയുടെ ഇന്ധന കയറ്റുമതിയെ ഇത് ബാധിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.


Read News

Back to top button