BUSINESS
വീട്ടിലെ ഗ്യാസ് കണക്ഷന്‍ സുരക്ഷിതമാക്കാന്‍ ഒരവസരം കൂടി, എല്‍പിജി ഇ-കെവൈസി ഡെഡ്ലൈന്‍ ഓഗസ്റ്റ് 23 വരെ നീട്ടി

LPG eKYC Deadline Extended: രാജ്യത്തെ എല്‍പിജി ഉപയോക്താക്കള്‍ക്ക് ഇ-കെവൈസി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് എണ്ണക്കമ്പനികള്‍. ഓഗസ്റ്റ് 16ന് കാലാവധി തീര്‍ന്ന സാഹചര്യത്തിലാണ് ഓഗസ്റ്റ് 23 വരെ സമയം അനുവദിച്ചത്. ഗ്യാസ് ഏജന്‍സികളിലെ നീണ്ട ക്യൂവില്‍ മണിക്കൂറുകള്‍ നില്‍ക്കാതെ വീട്ടിലിരുന്ന് തന്നെ എല്‍പിജി ഇ-കെവൈസി പൂര്‍ത്തിയാക്കാം. സബ്‌സിഡി ആനുകൂല്യങ്ങള്‍ തടസമില്ലാതെ ലഭിക്കുന്നതിനും, ഗ്യാസ് ബുക്കിംഗ് മുടങ്ങാതിരിക്കുന്നതിനും ഈ നടപടികള്‍ എല്ലാവരും പൂര്‍ത്തിയാക്കേണ്ടതുണ്ട്.ആരെല്ലാമാണ് ഇ-കെവൈസി ചെയ്യണം?ഇന്‍ഡെയ്ന്‍, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് എന്നിവയുടെ എല്ലാ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്കും ഇ- കെവൈസി നിര്‍ബന്ധമാണ്. വ്യാജ- ബെനാമി കണക്ഷനുകള്‍ തടയാനും, അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മാത്രം ഗ്യാസ് സബ്‌സിഡി തുക കൃത്യമായി ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമെന്ന് ഉറപ്പാക്കാനുമാണ് കേന്ദ്രം ഇ- കെവൈസി നിര്‍ബന്ധമാക്കിയത്.എന്തുകൊണ്ട് കൂടുതല്‍ സമയം?സമയപരിധി ഓഗസ്റ്റ് 16 ആയിരുന്നതിനാല്‍ അവസാന ദിവസങ്ങളില്‍ ഗ്യാസ് ഏജന്‍സികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒരേസമയം ലക്ഷക്കണക്കിന് ആളുകള്‍ മൊബൈല്‍ ആപ്പുകളും, പോര്‍ട്ടലുകളും ഉപയോഗിച്ചതോടെ സെര്‍വറുകള്‍ പണിമുടക്കുകയും സാങ്കേതിക തടസങ്ങള്‍ നേരിടുകയും ചെയ്തു. പതിനായിരകണക്കിന് ആളുകള്‍ക്ക് ഇതുമൂലം ഇ- കെവൈസി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതുകൊണ്ടാണ് എണ്ണക്കമ്പനികള്‍ ഇ- കെവൈസി ഡെഡ്ലൈന്‍ ഓഗസ്റ്റ് 23 ലേയ്ക്ക് നീട്ടിയത്.ഇ- കെവൈസി ചെയ്തില്ലെങ്കില്‍ എന്തു സംഭവിക്കും?അനുവദിച്ച സമയപരിധിക്കുള്ളില്‍ ഇ- കെവൈസി പൂര്‍ത്തീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് ഗ്യാസ് സബ്‌സിഡി ആനുകൂല്യം ലഭിക്കില്ല. കൂടാതെ സിലിണ്ടര്‍ ബുക്കിംഗ് തടസപ്പെടാനോ, സബ്‌സിഡി ഇല്ലാത്ത ഉയര്‍ന്ന വാണിജ്യ നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍ വാങ്ങേണ്ട സാഹചര്യമോ ഉണ്ടാകാം.എങ്ങനെ ഇ-കെവൈസി പൂര്‍ത്തിയാക്കാം?മൊബൈല്‍ ആപ്പ്: എണ്ണക്കമ്പനികളുടെ മൊബൈല്‍ ആപ്പ് വഴി വീട്ടിലിരുന്ന് തന്നെ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തീകരിക്കാം. നിങ്ങളുടെ കണക്ഷന്‍ അനുസരിച്ച് IndianOil ONE, Hello BPCL, HP Pay തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കുക. ഇ- കെവൈസിയില്‍ നിങ്ങളുടെ മുഖം സ്‌കാന്‍ ചെയ്യേണ്ടതുണ്ട്. അതിനായി ‘AadhaarFaceRD’ എന്ന ആപ്പ് കൂടി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇതൊരു ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ്. തുടര്‍ന്ന് ഗ്യാസ് അക്കൗണ്ടില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്യുക. ‘e-KYC’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് നടപടിക്രമങ്ങള്‍ പിന്തുടരുക.ഡെലിവറി ജീവനക്കാര്‍ വഴി: വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണത്തിനെത്തുന്ന ജീവനക്കാരുടെ കൈവശമുള്ള മൊബൈല്‍ ആപ്പ്, മെഷീന്‍ വഴിയും നിങ്ങള്‍ ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാം.ഗ്യാസ് ഏജന്‍സി വഴി: ആധാര്‍ കാര്‍ഡും ഗ്യാസ് പാസ്ബുക്കുമായി അടുത്തുള്ള ഗ്യാസ് ഏജന്‍സിയില്‍ നേരിട്ടെത്തിയും ഈ നടപടികള്‍ പൂര്‍ത്തിയാക്കാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓഗസ്റ്റ് 23 ആണ് പുതുക്കിയ ഡെഡ്‌ലൈന്‍. ഇനി കൂടുതല്‍ സമയം അനുവദിക്കാനുള്ള സാധ്യത വളരെ കുറവാണ്. അവസാന നിമിഷം വരെ കാത്തിരിക്കാതെ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കുക. ഇ- കെവൈസി സൗജന്യ സേവനമാണ്. ഇതിനായി ഗ്യാസ് ഏജന്‍സിക്കോ ഡെലിവറി ജീവനക്കാര്‍ക്കോ പണം നല്‍കേണ്ടതില്ല. ഓണ്‍ലൈന്‍ വഴി ഫെയ്‌സ് സ്‌കാന്‍ ചെയ്യുമ്പോള്‍ നല്ല വെളിച്ചമുള്ള സ്ഥലത്ത് നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മികച്ച ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യമാണ്. ഇ- കെവൈസിയുടെ പേരില്‍ വരുന്ന വ്യാജ ഫോണ്‍ കോളുകള്‍, മെസേജുകള്‍ എന്നിവയില്‍ വീഴരുത്. ഇ- കെവൈസിക്ക് നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങളും, റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വ്യക്തതയ്ക്ക് നിങ്ങളുടെ എല്‍പിജി ഡീലറുമായി ബന്ധപ്പെടുക.)
Read News


