BUSINESS
മുകേഷ് അംബാനിക്ക് വൻ പ്രഹരം, ആസ്തിയിൽ 65430 കോടിയുടെ ഞെട്ടിക്കുന്ന ഇടിവ് 5 ദിവസത്തിൽ, നഷ്ടത്തിൽ 9 കമ്പനികൾ

പോയ വാരം, കേവലം 5 ദിവസങ്ങളിൽ മുകേഷ് അംബാനിയുടെ ആസ്തി മൂല്യത്തിൽ 65,429.82 കോടി രൂപയുടെ ഭീമമായ തകർച്ച. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ വിപണി മൂല്യം കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണിത്. ഇക്കാലയളവിൽ ഇന്ത്യയിൽ വിപണി മൂല്യത്തിൽ മുന്നിലുള്ള ആദ്യ 10 കമ്പനികളിൽ 9 എണ്ണത്തിന്റെയും മാർക്കറ്റ് ക്യാപ്പിൽ നഷ്ടമുണ്ടായി. ഇതിൽത്തന്നെ ഐ.സി.ഐ.സി.ഐ ബാങ്കാണ് കൂടുതൽ തിരിച്ചടി നേരിട്ടത്. മുകേഷ് അംബാനിയും റിലയൻസുംപോയ വാരം എച്ച്.ഡി.എഫ്.സി ബാങ്കിന് പിന്നിലായി രണ്ടാമതായി മാർക്കറ്റ് ക്യാപ്പിൽ കൂടുതൽ ഇടിവ് നേരിട്ട കമ്പനി റിലയൻസ് ഇൻഡസ്ട്രീസാണ്. അതേ സമയം, വാല്യുവേഷനിൽ താഴ്ച്ചയുണ്ടായെങ്കിലും ഇപ്പോഴും ഇന്ത്യയിൽ ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനി റിലയൻസ് തന്നെയാണ്. ഫോബ്സ് റിയൽ ടൈം ബില്യണയർ ഇൻഡെക്സ് പ്രകാരം മുകേഷ് അംബാനിക്ക് 86.5 ബില്യൺ ഡോളറുകളുടെ ആസ്തിയാണുള്ളത്. അദ്ദേഹം നിലവിൽ ലോകധനികരിൽ 23ാം സ്ഥാനത്താണ്. ഇന്ത്യൻ ഓഹരി വിപണിപോയ വാരം ബെഞ്ച്മാർക്ക് സൂചികയായ ബി.എസ്.ഇ സെൻസെക്സ് 2,091.68 പോയിന്റുകൾ (2.67%) ഇടിവും, എൻ.എസ്.ഇ നിഫ്റ്റി സൂചിക 566.85 പോയിന്റുകൾ (2.32%) താഴ്ച്ചയുമാണ് നേടിയത്. ഇന്ത്യൻ ഓഹരി വിപണിയിൽ ദൗർബല്യവും, അസ്ഥിരതയും പ്രകടമായ വാരമാണ് കടന്നു പോയതെന്ന് റെലിഗെയർ ബ്രോക്കിങ് റിസർച്ച് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു. ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള കയറ്റം, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് വീണ്ടുമുള്ള ആശങ്കകൾ എന്നിവ നിക്ഷേപ വികാരത്തെ നെഗറ്റീവായി സ്വാധീനിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ കമ്പനികളുടെ പ്രകടനംകമ്പനിയുടെ പേര്, മാർക്കറ്റ് ക്യാപ്പിലെ ഇടിവ്/നേട്ടം, ഇപ്പോഴത്തെ മാർക്കറ്റ് ക്യാപ് എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകിയിരിക്കുന്നത്നഷ്ടം നേരിട്ട 9 കമ്പനികൾ1. എച്ച്.ഡി.എഫ്.സി ബാങ്ക് : 1,18,383.91 കോടി, 11,43,985.90 കോടി2. റിലയൻസ് ഇൻഡസ്ട്രീസ് : 2,097.54 കോടി, 17,49,418.94 കോടി, 5,09,285.65 കോടി3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 26,814.94 കോടി, 9,36,953.84 കോടി4. ബജാജ് ഫിനാൻസ് : 26,802.74 കോടി, 6,30,471.54 കോടി5. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ : 15,116.74 കോടി, 5,33,007.56 കോടി6. ഐ.സി.ഐ.സി.ഐ ബാങ്ക് : 6,223.84 കോടി, 10,28,217.93 കോടി7. ഭാരതി എയർടെൽ : 6,021.64 കോടി, 11,85,046.13 കോടി8. ടാറ്റ കൺസൾട്ടൻസി സർവീസസ് : 5,191.95 കോടി, 8,15,480.75 കോടി9. ലാർസൺ & ടുബ്രോ : 4,092.79 കോടി, 5,20,747.89 കോടിലാഭം നേടിയ ഒരേയൊരു കമ്പനിമാർക്കറ്റ് ക്യാപ്പിൽ ഇന്ത്യയിലെ ആദ്യ 10 സ്ഥാനങ്ങളിലുള്ള കമ്പനികളിൽ ഹിന്ദുസ്ഥാൻ യൂണിലിവർ മാത്രമാണ് പോയ വാരം നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ മാർക്കറ്റ് ക്യാപ് 152.73 കോടി രൂപ ഉയർന്ന് 5,03,928.59 കോടി രൂപയിലാണ് എത്തിയത്മാർക്കറ്റ് ക്യാപ് – ടോപ് 10 കമ്പനികൾ1. റിലയൻസ് ഇൻഡസ്ട്രീസ് 2. ഭാരതി എയർടെൽ3. എച്ച്.ഡി.എഫ്.സി ബാങ്ക്4. ഐ.സി.ഐ.സി.ഐ ബാങ്ക്5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ6. ടാറ്റ കൺസൾട്ടൻസി സർവീസസ്7. ബജാജ് ഫിനാൻസ്8. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 9 ലാർസൺ & ടുബ്രോ10. ഹിന്ദുസ്ഥാൻ യൂണിലിവർDisclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News


