BUSINESS

JioTV Pro: വെറും 55 രൂപയ്ക്ക് മൊബൈല്‍ ടിവിയാക്കാം; 1000 ചാനലുകള്‍, മലയാളം ചാനലുകള്‍ ഏതൊക്കെ


Jio Recharge: കേബിള്‍ ടിവിയുടെ ഉയര്‍ന്ന റീചാര്‍ജ് തുകകളെ ഇനി ഭയക്കേണ്ട. വെറും 55 രൂപയ്ക്ക് നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ആയിരത്തിലധികം തത്സമയ ചാനലുകളെത്തിക്കുകയാണ് ജിയോ ടിവി പ്രോയിലൂടെ മുകേഷ് അംബാനിയും കൂട്ടരും. സാധാരണക്കാരുടെ പോക്കറ്റ് ചോര്‍ത്താതെ പ്രിയപ്പെട്ട മലയാളം സീരിയലുകളും, വാര്‍ത്തകളും, സിനിമകളും ഇനി എവിടെയിരുന്നും തത്സമയം ആസ്വദിക്കാം. റിലയന്‍സ് ജിയോ അവതരിപ്പിച്ച ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി വിനോദ പ്ലാനാണ് ‘ജിയോ ടിവി പ്രോ’ ( JioTV Pro Pack). അംബാനിയുടെ ഈ പുതിയ പ്ലാന്‍ മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെയെന്ന് നോക്കാം. ജിയോ ടിവി പ്രോ (JioTV Pro)സ്മാര്‍ട്ട്ഫോണുകളില്‍ കുറഞ്ഞ ചെലവില്‍ തത്സമയ ടിവി ചാനലുകള്‍ സാധ്യമാക്കുന്ന ജിയോയുടെ ഒരു ആഡ് ഓണ്‍ വിനോദ പായ്ക്കാണിത്. 30 ദിവസത്തെ സേവനത്തിന് 55 രൂപ മാത്രമാണ് ചാര്‍ജ്. സാധാരണ പ്ലാനുകളില്‍ ലഭിക്കാത്ത ജിയോ സ്റ്റാര്‍, സോണി, സണ്‍ ടിവി നെറ്റ്വര്‍ക്ക്, വാര്‍ണര്‍ ബ്രദേഴ്സ് തുടങ്ങിയ പ്രമുഖ നെറ്റ്വര്‍ക്കുകളുടെ 150 -ലധികം പ്രീമിയം എച്ച്ഡി ചാനലുകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ലൈവ് ചാനലുകള്‍ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാം. സോണി ലിവ്, സീ5 തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലെ ചില ഉള്ളടക്കങ്ങളും ജിയോ ടിവി ആപ്പിലൂടെ കാണാം. എന്നാല്‍ ജിയോ സ്റ്റാര്‍, സോണി നെറ്റ്വര്‍ക്കുകളുടെ പ്രീമിയം ലൈവ് സ്‌പോര്‍ട്‌സ് ചാനലുകള്‍ ഈ 55 രൂപയുടെ പ്ലാനില്‍ ലഭ്യമല്ല. എങ്ങനെ ഉപയോഗിക്കാം?ജിയോ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് നിലവിലെ ആക്ടീവ് പ്ലാനുകള്‍ക്കൊപ്പം 55 രൂപയുടെ ഈ പായ്ക്ക് റീച്ചാര്‍ജ് ചെയ്യാം. ‘MyJio’ ആപ്പിലെ ‘Recharge’ വിഭാഗത്തില്‍ ‘Entertainment Plans’ -ല്‍ ആണ് ഈ 55 രൂപ പ്ലാന്‍ ഉള്ളത്. റീച്ചാര്‍ജ് ചെയ്ത ശേഷം സ്മാര്‍ട്ട്ഫോണില്‍ ‘JioTV’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ആപ്പിലെ ‘TV Guide’ വഴി പ്രീമിയം ചാനലുകള്‍ ഉള്‍പ്പെടെയുള്ളവ തത്സമയം കാണാന്‍ സാധിക്കും.മലയാളം ചാനലുകള്‍ ഏതൊക്കെ?മലയാളികളെ സംബന്ധിച്ച് ഏറ്റവും പ്രധാനം എത്ര മലയാളം ചാനലുകള്‍ ലഭിക്കുമെന്നതാണ്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 16 -ലധികം പ്രാദേശിക ഭാഷ ചാനലുകള്‍ക്കൊപ്പം പ്രധാനപ്പെട്ട എല്ലാ മുന്‍നിര മലയാളം ചാനലുകളും ഈ പ്ലാനില്‍ ലഭ്യമാണ്. 30 -ലധികം മലയാളം ചാനലുകള്‍ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാം. എന്റര്‍ടൈന്‍മെന്റ്/ സിനിമ: സണ്‍ നെറ്റ്വര്‍ക്കിന്റെ സൂര്യ ടിവി, സൂര്യ മൂവീസ്, സൂര്യ മ്യൂസിക്, സൂര്യ കോമഡി എന്നിവയുടെ എച്ച്ഡി പതിപ്പുകള്‍. കൂടാതെ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് മൂവീസ്, മഴവില്‍ മനോരമ, കൈരളി, അമൃത ടിവി തുടങ്ങിയ പ്രമുഖ വിനോദ ചാനലുകള്‍. വാര്‍ത്തകള്‍: ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, 24 ന്യൂസ്, ജനം ടിവി, റിപ്പോര്‍ട്ടര്‍ ടിവി, ന്യൂസ്18 കേരളം, കൈരളി ന്യൂസ് തുടങ്ങിയ പ്രധാന വാര്‍ത്താ ചാനലുകള്‍. മറ്റുള്ളവ: ഡിഡി മലയാളം, വിക്ടേഴ്‌സ് തുടങ്ങിയ പൊതു ചാനലുകളും വിവിധ ഭക്തി ചാനലുകളും ഇതില്‍ ലഭ്യമാണ്.ഉപയോക്താക്കള്‍ക്ക് നേട്ടമാകുന്നത് എങ്ങനെ?കേബിള്‍, ഡിടിഎച്ച് സേവനങ്ങള്‍ക്കായി നിങ്ങള്‍ മാസവും എത്ര രൂപ ചെലവഴിക്കുന്നുണ്ട്? എന്നിട്ട് നിങ്ങളില്‍ എത്ര പേര്‍ എത്ര സമയം ഈ ടിവികള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്നുണ്ട്. ഈ ചെലവ് ഒരു നഷ്ടമാണെന്ന് തോന്നുന്നവര്‍ക്ക് ജിയോയുടെ പ്ലാന്‍ മികച്ച നേട്ടമാകും. 55 രൂപയ്ക്ക് ഒരു മാസത്തേക്ക് പ്രീമിയം ചാനലുകള്‍ കാണാം. വീട്ടില്‍ ടിവി ഇല്ലാത്തവര്‍ക്കും, യാത്ര ചെയ്യുന്നവര്‍ക്കും, ജോലിസ്ഥലങ്ങളിലും നിങ്ങള്‍ക്ക് ഈ പ്ലാന്‍ വലിയ നേട്ടമാകും. സാധാരണ ഫ്രീ പ്ലാനുകളില്‍ ലഭിക്കാത്ത മികച്ച ക്ലാരിറ്റിയുള്ള എച്ച്ഡി (HD) ചാനലുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ ആസ്വദിക്കാന്‍ കഴിയുമെന്നതാണ് ഈ പ്ലാനിന്റെ ഹൈലൈറ്റ്.


Read News

Back to top button